25 August Sunday

ഹിൽവ്യൂ പാർക്ക് മന്ത്രി കടകംപള്ളി സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
ഇടുക്കി
ഇടുക്കി ഹിൽവ്യൂ പാർക്കിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു.     ഹൈഡൽ ടൂറിസവുമായി ബന്ധപ്പെട്ട് 98 ലക്ഷം രൂപ ചെലവഴിച്ചാണ‌് നിർമാണം നടക്കുന്നത‌്.  
  നടപ്പാത, ഇലക‌്ട്രിക്കൽ മെയിന്റനൻസ്, കോഫി ഷോപ്പ്, റെയിൻ ഷെൽട്ടർ, പുതിയ ശുചിമുറി എന്നിവയുടെ നിർമാണം പൂർത്തിയായി വരുന്നു. അഡ്വഞ്ചർ സിപ് ലൈൻ, ബർമ്മ ബ്രിഡ്ജ്, സ്കൈ സൈക്ലിങ‌്, ബഞ്ച് ട്രംപോളിൻ, ഗൺ ഷൂട്ടിങ് എന്നിവയുടെ പ്രവർത്തനം ആരംഭിച്ചു. ഇതിന് കൂടുതൽ പ്രചാരണം നൽകണമെന്ന് മന്ത്രി നിർദേശിച്ചു. ഹിൽവ്യൂ പാർക്കിന്റെ രണ്ടാംഘട്ട വികസനത്തിന‌് ആവശ്യമായ പുതിയ പദ്ധതി തയ്യാറാക്കാനും മന്ത്രി ഡിടിപിസിക്ക‌് നിർദേശം നൽകി. കലക്ടർ എച്ച് ദിനേശൻ, ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.  
 
പ്രധാന വാർത്തകൾ
 Top