31 July Saturday

430 പേർക്കുകൂടി 
കോവിഡ്

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
ഇടുക്കി 
ജില്ലയിൽ 430 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.56 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. 435 പേർ കോവിഡ് രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാതെ ആറ്‌ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാലിൽ 93 പേർക്കും കാന്തല്ലൂരിൽ 52 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. തൊടുപുഴയിൽ 31 പേരും രോഗബാധിതരായി. അടിമാലി–- 18, നെടുങ്കണ്ടം, വണ്ണപ്പുറം 17 വീതം, വെള്ളത്തൂവൽ–- 14, വണ്ടിപ്പെരിയാർ, ഇടവെട്ടി 12 വീതം, കോടിക്കുളം, കുമളി 10 വീതം, ആലക്കോട്, ഏലപ്പാറ ഒമ്പത്‌ വീതം, ബൈസൺവാലി, മറയൂർ, പള്ളിവാസൽ, വെള്ളിയാമറ്റം എട്ട്‌ വീതം, കാഞ്ചിയാർ, ദേവികുളം, കുടയത്തൂർ, ഉടുമ്പന്നൂർ ഏഴ്‌ വീതം, പെരുവന്താനം, വണ്ടൻമേട്- ആറ്‌ വീതം, കൊക്കയാർ, വാഴത്തോപ്പ്- അഞ്ച്‌ വീതം, ചക്കുപള്ളം, കരിമണ്ണൂർ, കരിങ്കുന്നം, കട്ടപ്പന നാല്‌ വീതം, ഇരട്ടയാർ, മൂന്നാർ, മുട്ടം, പീരുമേട് മൂന്ന്‌ വീതം, കുമാരമംഗലം, പാമ്പാടുംപാറ, സേനാപതി, വട്ടവട രണ്ട്‌ വീതം, അറക്കുളം, കരുണാപുരം, മണക്കാട്, മാങ്കുളം, പുറപ്പുഴ, രാജകുമാരി, ഉടുമ്പൻചോല, വാത്തിക്കുടി എന്നിവിടങ്ങളിൽ ഒരോരുത്തർക്ക്‌ വീതവും കോവിഡ്‌ സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top