26 June Sunday
അംബേദ്കര്‍ ഗ്രാമം പദ്ധതിയിൽ ഒരുകോടി

കൗന്തി കോളനിയും ഇനി ജോറാകും

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022
കട്ടപ്പന 
കട്ടപ്പന നഗരസഭയിലെ വാഴവര കൗന്തി കോളനിയ്ക്ക് പട്ടികജാതി കോളനികളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി  ഒരുകോടി രൂപ അനുവദിച്ചു. അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക ജാതി, പട്ടിക വർഗ വികസന വകുപ്പ് മുഖേന വികസന പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.   ഇതോടെ കോളനിയുടെ സമഗ്ര വികസനം സാധ്യമാകും. കാൽവരിമൗണ്ട് മലനിരകളോട് ചേർന്ന മനോഹരമായ പ്രദേശമാണ് കൗന്തി. വിനോദ സഞ്ചാരത്തിന് കുടുതൽ പ്രധാന്യം അർഹിക്കുന്ന പ്രദേശം. അംബേദ്ക്കർ ഗ്രാമം പദ്ധതിയിലൂടെ വികസന പ്രവർത്തനങ്ങൾക്ക്  ആക്കംകൂടും.  ഉയർന്ന പ്രദേശമായതിനാൽ  കുടിവെള്ള വിതരണത്തിനാണ് ഏറെ പ്രാധാന്യം . ഗതാഗത സൗകര്യങ്ങൾ എത്തിക്കുക, കുടിവെള്ള മാർഗങ്ങൾ ഉറപ്പാക്കുക, നടപ്പാത നിർമാണം, കോളനിയിലൂടെയുള്ള റോഡുകളുടെ നവീകരണം, തെരുവ് വിളക്കുകൾ, സാനിറ്റേഷൻ പ്രവർത്തികൾ, വൈദ്യുതീകരണം, ഒന്നിച്ചു ചേരാനുള്ള പൊതുഹാളുകൾ, അങ്കണവാടികൾ എന്നിവയുമായിബന്ധപ്പെട്ട വികസനവും നവീകരണവും പദ്ധതിയിൽപ്പെടും.  നിലവിൽ റോഷി അഗസ്റ്റിൻ മുൻകെെയെടുത്ത് കൗന്തി–വാകപ്പടി റോഡിന് 10 ലക്ഷവും വാഴവര പൊടിയൻമേട് റോഡിന് 5 ലക്ഷവും അനുവദിച്ചു. കൂടാതെ കുടിവെള്ള പദ്ധതിയും നടപ്പാക്കി. 
ടൂറിസത്തിന് പ്രധാന്യമേറെ 
 വാഴവര കൗന്തി കോളനി അതിമനോഹരമായ പ്രദേശമാണ്. ഇവിടെ നിന്നാൽ ഇടുക്കി ജലാശയത്തിന്റെ മനോഹാരിത മുഴുവൻ ആസ്വദിക്കാം. കേരളത്തിന്റെ  വിനോദ സഞ്ചാര ഭൂപടത്തിൽ പ്രത്യേകം രേഖപ്പെടുത്തേണ്ട ഒരു പ്രദേശമാണിത്. പ്രകൃതിഭംഗിയും പ്രകൃതിയുടെ വന്യ സൗന്ദര്യവുമെല്ലാം കൗന്തിയുടെ മാത്രം പ്രത്യേകതയാണ്‌. വാഴവര ആശ്രമം ജങ്ഷനിൽ നിന്ന് കൗന്തി വഴി അഞ്ചുരുളി ജലാശയത്തിലേക്ക് ട്രക്കിങ് ആരംഭിക്കാം.   പ്രദേശത്തെ സ്ഥല പരിചയവും അനുഭവ പരിചയവുമുള്ള ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ ആളുകൾക്ക് പ്രത്യേക പരിശീലനം നൽകി ടൂറിസ്റ്റ് ഗൈഡുകളെ നിയോഗിച്ചാൽ  ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾക്ക് സഹായകരമാകും. അതോടൊപ്പം പ്രദേശവാസികൾക്ക് വരുമാനവും ഉണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top