18 August Sunday
അഥീനയാണ‌് താരം

ജോയ‌്സിനൊരു വോട്ടുതരുമോ...

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 

 മറയൂർ
ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജിനായി വോട്ട് അഭ്യർഥിച്ച് കുഞ്ഞ‌് അഥീന. മറയൂർ പഞ്ചായത്തിലെ മൂന്നാം ബൂത്തിലെ എല്ലാ വീടുകളിലും നോട്ടീസും ആശംസാകാർഡുകളും വിതരണം ചെയ്ത് മൂന്ന‌് വയസ്സ‌ുകാരി അഥീന എസ് പ്ലാക്കൽ  താരമായി. ജോയ്സ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ‌് എൽഡിഎഫ് പ്രവർത്തകർക്കൊപ്പം അമ്മ ഗോപികയും പങ്കാളിയായിരുന്നു. അന്ന് പ്രവർത്തകർ വീടുകളിൽ നോട്ടീസ് നൽകുന്നതുകണ്ട് പിന്നീട് ആ ചുമതല അഥീന വാശിപിടിച്ച് നേടിയെടുക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അഥീന ഉത്തരവാദിത്തമുള്ള പ്രവർത്തകയെപോലെ മാറി. ഇപ്പോൾ വൈകുന്നേരമാകുന്നതോടെ വോട്ടിന് പോകേണ്ടെ എന്ന് മറ്റുള്ളവരോട് ചോദിക്കും.  
ഇപ്പോൾ അച്ഛനും അമ്മയും ഒപ്പം ഇല്ലെങ്കിലും പ്രവർത്തകരോടൊപ്പം സജീവമായി പങ്കാളിയാകും. ഇതിനകം അഥീന രണ്ട് റൗണ്ട് ഗ്രഹ സന്ദർശനം പൂർത്തിയാക്കിയതായാണ് ചുമതലയുള്ള പ്രവർത്തകർ പറയുന്നത്. പ്രവർത്തകർക്കൊപ്പം ടോർച്ച് ചിഹ്നത്തിൽ വോട്ട് തേടി എത്തുന്ന അഥീനയോട് വോട്ടർമാർക്ക് ഏറെ സ്നേഹവും കൗതുകവുമാണ്. സിപിഐ എം ഏരിയ സെക്രട്ടറി വി സിജിമോന്റെയും ഗോപികയുടെയും ഏകമകളാണ് മൂന്ന് വയസ്സുകാരി അഥീന.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top