03 April Friday
മനസ്സുകളെ ചേർത്തുനിർത്താൻ

വീട്ടുമുറ്റ സദസ്സുമായി കലാസാഹിത്യസംഘം

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

 

 
 ചെറുതോണി
പുരോഗമന കലാസാഹിത്യ സംഘം നടത്തുന്ന വീട്ടുമുറ്റ സദസ്സുകൾക്ക് തുടക്കം. സാഹോദര്യത്തോടെ കഴിയുന്ന ജനങ്ങളെ മതപരമായി വിഭജിക്കാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന പ്രഖ്യാപനമായി വീട്ടുമുറ്റ സദസ്സ്. സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര സങ്കൽപ്പത്തിലേക്ക്‌ എത്താനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമാണ് പൗരത്വനിയമം. ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ വികാരം ഉണർത്തി വോട്ടാക്കി ഭരണത്തുടർച്ച ഉറപ്പാക്കുന്നതിനാണ് കേന്ദ്ര ഭരണക്കാർ ശ്രമിക്കുന്നത്. ക്യാമ്പസുകളിലെ സമരങ്ങൾ ആവേശം പകരുന്നതാണെന്ന് സദസ്സ് അഭിപ്രായപ്പെട്ടു.
സാഹിത്യസംഘം ജില്ലാ പ്രസിഡന്റ്‌ സുഗതൻ കരുവാറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ ജയചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ ആർ രാമചന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം മാത്യു നെല്ലിപ്പുഴ, സുഹറ എന്നിവർ സംസാരിച്ചു. കെ ആർ ജനാർദനൻ അധ്യക്ഷനായി. ചെറുതോണി യൂണിറ്റ് സെക്രട്ടറി എ അഭിലാഷ് സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എസ് ബി മനോഹരൻ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top