29 November Tuesday
ഇടുക്കി മെഡിക്കൽ കോളേജിന് 90 ലക്ഷം

ആദ്യബാച്ച് പ്രവർത്തനം 
വിപുലപ്പെടുത്തുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
ഇടുക്കി
ഇടുക്കി മെഡിക്കൽ കോളേജ് ആദ്യബാച്ച് വിദ്യാർഥി പ്രവേശനത്തിന് പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതായി മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളേജ് വികസനത്തിന്‌ 90 ലക്ഷത്തിന്റെ ഭരണാനുമതി നൽകി. ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾ, വിവിധ വിഭാഗങ്ങൾക്കുള്ള ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. പുതിയകെട്ടിടം പൂർത്തീകരിച്ച് ഐപി ആരംഭിച്ചു. നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി ലഭ്യമാക്കി. മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ നിർദേശിച്ചു. ഇവ കൂടാതെയാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
   മനോരോഗ വിഭാഗത്തിൽ ഇസിടി മെഷീൻ, ജനറൽ മെഡിസിൻ വിഭാഗത്തിൽ രണ്ട്‌ സീക്വൻഷ്യൽ കമ്പ്രഷൻ ഡിവൈസ് കാഫ് പമ്പ്, പീഡിയാട്രിക് വിഭാഗത്തിൽ ന്യൂ ബോൺ മാനിക്വിൻ, ഒഫ്ത്തൽമോസ്‌കോപ്പ്, അനാട്ടമി വിഭാഗത്തിൽ ബോഡി എംബാമിങ്‌ മെഷീൻ, ബയോകെമിസ്ട്രി വിഭാഗത്തിൽ സെമി ആട്ടോ അനലൈസർ, ഗൈനക്കോളജിയിൽ കാർഡിയാക് മോണിറ്റർ, രണ്ട്‌ സിടിജി മെഷീൻ, സ്‌പോട്ട് ലൈറ്റ്, ഒഫ്ത്താൽമോളജി വിഭാഗത്തിൽ നോൺ കോണ്ടാക്ട് ടോണോമീറ്റർ, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ ഡി ഹുമിഡിഫയർ, അനസ്‌തേഷ്യ വിഭാഗത്തിൽ ഇടിഒ സ്റ്റെറിലൈസർ, ഇഎൻടി വിഭാഗത്തിൽ എൻഡോസ്‌കോപ്പ് സീറോ ഡിഗ്രി, 30 ഡിഗ്രി എൻഡോസ്‌കോപ്പ്, 45 ഡിഗ്രി എൻഡോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തിൽ ഹൊറിസോണ്ടൽ സിലിണ്ടറിക്കൽ ആട്ടോക്ലേവ്, പത്തോളജി വിഭാഗത്തിൽ ട്രൈനോകുലർ, മറ്റ് ആശുപത്രി ഉപകരണങ്ങൾ, വിവിധ ആശുപത്രി സാമഗ്രികൾ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top