24 July Saturday

കരിമുട്ടിയില്‍ ഒറ്റക്കൊമ്പന്റെ വിളയാട്ടം; വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021
മറയൂർ
ആക്രമണകാരിയായ ഒറ്റക്കൊമ്പൻ രണ്ട് വർഷത്തിനുശേഷം വീണ്ടുമെത്തിയത് ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മറയൂർ ബാബുനഗർ, ഇന്ദിരാനഗർ എന്നിവിടങ്ങളിലെ ജനങ്ങളെ ഏറ്റവുമധികം ഭീതിയിലാഴ്‌ത്തുന്ന ആനയാണിത്‌. കഴിഞ്ഞ ഒരാഴ്ചയായി കരിമുട്ടി മേഖലയിലെ നിരവധി കർഷകരുടെ വാഴ, കമുക്‌ ഉൾപ്പെടെയുള്ള വിളകളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.
  കരിമുട്ടി സ്വദേശി മുഹമ്മദ് ഇസ്‌മയിൽ, വട്ടവയൽ ബാബു, എസ് മണികണ്ഠൻ, ഫൽഗുനൻ, സുബ്രഹ്മണ്യൻ എന്നിവരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്. ജനവാസകേന്ദ്രങ്ങളിൽ ഒട്ടും ഭയമില്ലാതെയാണ്‌ ഒറ്റക്കൊമ്പൻ എത്തുന്നത്‌. ആരെങ്കിലും തുരത്താൻ ശ്രമിച്ചാൽ ഒറ്റക്കൊമ്പൻ ആക്രമണകാരിയായി മാറുമെന്നതിനാൽ ജനങ്ങൾക്ക്‌ നാശം സഹിക്കുകയല്ലാതെ മറ്റ്‌ മാർഗമില്ല. 
   കഴിഞ്ഞ ദിവസം രാത്രി കരിമുട്ടിയിലുള്ള ഹോംസ്റ്റേയുടെ പരിസരത്തെത്തിയ കാട്ടാന റിസോർട്ടുകളുടെ ചുറ്റുമുണ്ടായിരുന്ന കമുക്‌, മാവ് എന്നിവ നശിപ്പിച്ചു. 
     വൈകിട്ടോടെ ചിന്നാർ കാടുകളിൽനിന്ന്‌ എത്തുന്ന ഒറ്റയാൻ ജനവാസ കേന്ദ്രങ്ങളിൽനിന്നും കൃഷിയിടങ്ങളിൽനിന്നും പുലർച്ചെയാണ് തിരികെപ്പോകുന്നത്. വൈകിട്ടായാൽ ഒറ്റക്കൊമ്പനെ ഭയന്ന് പുറത്തിറങ്ങാൻപ്പോലും ഭയമാണെന്ന് പ്രദേശവാസികൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top