17 July Wednesday
കേരള പിഎസ‌്സി എംപ്ലോ. യൂണിയൻ ജില്ലാ സമ്മേളനം

ഓൺലൈൻ പരീക്ഷാ കേന്ദ്രം അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

  

കട്ടപ്പന 
പിഎസ‌്സി കട്ടപ്പന ജില്ലാ ഓഫീസിനോടനുബന്ധിച്ച‌് ഓൺലൈൻ പരീക്ഷ കേന്ദ്രം അനുവദിക്കണമെന്ന‌് കേരള പിഎസ‌്സി എംപ്ലോയീസ‌് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവിൽ തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെയാണ‌് ജില്ലയിലെ ഉദ്യോഗാർഥികൾ ആശ്രയിക്കുന്നത‌്. ഇത‌ു ഏറെ പ്രയാസം സൃഷ്ടിക്കുന്നു. അമ്പലക്കവലയിൽ ജില്ലാ ഓഫീസിനായി അനുവദിച്ച സ്ഥലത്ത‌് അടിയന്തരമായി കെട്ടിടം നിർമിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
ജില്ലാ സമ്മേളനം കട്ടപ്പന ഇ എം എസ‌് മന്ദിരത്തിൽ സിഐടിയു സംസ്ഥാന വൈസ‌് പ്രസിഡന്റ‌് കെ കെ ജയചന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. യൂണിയൻ ജില്ലാ വൈസ‌് പ്രസിഡന്റ‌് സുജിത കൃഷ‌്ണൻ അധ്യക്ഷയായി. അധ്യക്ഷൻ പതാക ഉയർത്തിയതോടെയാണ‌് സമ്മേളന നടപടികൾക്ക‌് തുടക്കമായത‌്. രജനി രവീന്ദ്രൻ രക്തസാക്ഷി പ്രമേയവും സീമ തങ്കച്ചൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി സി ജെ ജോൺസൻ സ്വാഗതം പറഞ്ഞു. വിവിധ യൂണിയൻ നേതാക്കളായ വി ആർ സജി, എസ‌് സുനിൽകുമാർ, എം രമേഷ‌്, കെ പ്രശാന്ത‌് കുമാർ എന്നിവർ സംസാരിച്ചു. സി ജെ ജോൺസൺ റിപ്പോർട്ടും ട്രഷറർ പി ഡി ദിവ്യ വരവ‌ുചെലവ‌് കണക്കും അവതരിപ്പിച്ചു. കെ ബി അനു നന്ദി പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
 Top