25 May Monday

ഇല്ല, തളരില്ല നമ്മൾ...

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

തൊടുപുഴ താലൂക്ക്‌ ആശുപത്രിയിൽ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സജ്ജീകരിച്ച ഹാൻഡ് വാഷിങ്‌ കോർണറിൽ ചെറുമകളെ കൈകഴുകാൻ സഹായിക്കുന്ന മുത്തച്ഛൻ

 തൊടുപുഴ
മുട്ടം എൻജിനിയറിങ്‌ കോളേജിലെ അധ്യാപകരും ജീവനക്കാരും ചേർന്ന്‌ കോളേജ്‌ ലാബിൽ തയ്യാറാക്കിയ സാനിറ്റൈസർ ജില്ലാ കോടതിയിലും തൊടുപുഴ പൊലീസ്‌ സ്‌റ്റേഷനിലും വിതരണംചെയ്‌തു. ജില്ലാ ജഡ്‌ജി എ മുഹമ്മദ്‌ വസിം, ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി ചെയർമാൻ ദിനേശ്‌ എം പിള്ള എന്നിവർ കോടതിയിലേക്ക്‌ കൈമാറിയ സാനിറ്റൈസർ ഏറ്റുവാങ്ങി. തൊടുപുഴ പൊലീസ്‌ സ്‌റ്റേഷനിൽ ഡിവൈഎസ്‌പി കെ പി ജോസ്‌, സിഐ സജീവ്‌ ചെറിയാൻ എന്നിവരും സാനിറ്റൈസറുകൾ സ്വീകരിച്ചു. ലോകാരോഗ്യസംഘടന നിർദേശിച്ച മാർഗരേഖ അനുസരിച്ചാണ്‌ എൻജിനിയറിങ്‌ കോളേജ്‌ ലാബിൽ സാനിറ്റൈസർ തയ്യാറാക്കിയത്‌. കോളേജ്‌ വൈസ്‌ പ്രിൻസിപ്പൽ ഡോ. ജോസ്‌ സെബാസ്‌റ്റ്യൻ, എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർ എം ജെ മനോജ്‌, രജീഷ്‌ ബാബു, കെ ആർ തിരുമനസ്‌, രാജു കെ റാം എന്നിവരുടെ നേതൃത്വത്തിലാണിത്‌ നിർമിച്ചത്‌. വരുംദിവസങ്ങളിലും ഓൺലൈൻ ക്ലാസിനോടൊപ്പം സാനിറ്റൈസർ നിർമാണം തുടരാനാണ്‌ സ്‌റ്റാഫ്‌ ക്ലബ്ബിന്റെ തീരുമാനം.

ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ പരിപാടിയിൽ പങ്കാളികളായി പുറപ്പുഴ ഗവ. പോളിടെക്‌നിക് കോളേജും. കെമിസ്ട്രി ലാബിൽ സാനിറ്റൈസർ തയ്യാറാക്കിയാണ് ഇവർ പ്രതിരോധ പ്രവർത്തനത്തിൽ പങ്കാളികളായത്. റോഷി അഗസ്റ്റ്യൻ എംഎൽഎ നൂറ് ബോട്ടിൽ സാനിറ്റൈസർ കലക്ടർ എച്ച് ദിനേശനെ ഏൽപ്പിച്ചു. കെമിസ്ട്രി അസിസ്റ്റന്റ്‌ പ്രൊഫ. എബി കെ ജോസിന്റെ നേതൃത്വത്തിലാണ് സാനിറ്റൈസർ നിർമിച്ചത്. അധ്യാപകരായ കെ ഷിജു, എം എസ് അതുൽ, ജോസ് വി ഫ്രാൻസിസ് എന്നിവരും അമ്പതോളം ജീവനക്കാരും പിന്തുണയുമായെത്തി.  
 
മൂലമറ്റം 
കോവിഡ് 19 രോഗബാധയ്‌ക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിലെ കെമിസ്ട്രി വിഭാഗം. ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഹാൻഡ് സാനിറ്റൈസറുകളുടെ നിർമാണവും സൗജന്യ വിതരണവും നടത്തി. ഹാൻഡ് സാനിറ്റൈസറുകൾ കാഞ്ഞാർ പൊലീസ് സ്റ്റേഷൻ, മൂലമറ്റം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, മൂലമറ്റം ബസ് സ്റ്റേഷൻ, ഓട്ടോ സ്റ്റാൻഡ് എന്നിവിടങ്ങളിലും കോളേജിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വിതരണംചെയ്തു. പ്രവർത്തനങ്ങൾക്ക് കോളേജ് പ്രിൻസിപ്പൽ ഡോ. സാജു എം സെബാസ്റ്റ്യൻ, ഫാ. ലിബിൻ വലിയപറമ്പിൽ, കെമിസ്ട്രി വിഭാഗം തലവൻ ഡോ. എബി പി കോശി എന്നിവർ നേതൃത്വം നൽകി. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top