02 December Wednesday

ആശ്വാസം: ലഭിച്ച 23 ഫലങ്ങളും നെഗറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

 തൊടുപുഴ

ജില്ലയിൽ കോവിഡ്‌ 19 രോഗലക്ഷണവുമായി നിരീക്ഷണത്തിലായിരുന്ന 23 പേർക്ക്‌ രോഗമില്ലെന്ന്‌ സ്ഥിരീകരിച്ചു. രണ്ടുദിവസങ്ങളിലായി 46 പേരുടെ സ്രവം ശേഖരിച്ച്‌ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നു. ഇതിൽ 23 പേരുടെ ഫലമാണ്‌ വ്യാഴാഴ്‌ച ലഭിച്ചത്‌. ഇനി 23 പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്‌. അതേസമയം, ജില്ലയിൽ കോവിഡ് 19 രോഗലക്ഷണങ്ങളുമായി 55 പേർകൂടി വീടുകളിൽ നിരീക്ഷണത്തിലായി. നിലവിൽ 481 പേരാണ്‌ വീടുകളിൽ കഴിയുന്നത്‌.
 ആശുപത്രിയിൽ ഒരാളും നിരീക്ഷണത്തിലുണ്ട്‌. കഴിഞ്ഞദിവസം വരെ നിരീക്ഷണത്തിൽ കഴിഞ്ഞ 17 പേരെ രോഗമില്ലെന്ന്‌ കണ്ടതോടെ നിരീക്ഷണത്തിൽ നിന്നൊഴിവാക്കി.ഇടുക്കി ജില്ലാ ആശുപത്രിയിൽ 14, തൊടുപുഴ ജില്ലാ ആശുപത്രിയിൽ 10, തൊടുപുഴ അൽ അസ്‌ഹർ മെഡിക്കൽ കോളേജ്‌ ആറ്‌ എന്നിങ്ങനെ ഐസൊലേഷൻ ബെഡുകൾ സജ്ജീകരിച്ചിട്ടുണ്ട്‌. രണ്ട്‌ ജില്ലാ ആശുപത്രികളിലും ഒന്നുവീതവും അൽ അസ്‌ഹർ മെഡിക്കൽ കോളേജിൽ മൂന്നു വെന്റിലേറ്ററുകളും അനുവദിച്ചു.  ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 67 ഐസൊലേഷൻ മുറികളും 36 വെന്റിലേറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്‌. നാലു വാർഡുകളിലായി 19 ബെഡുകളും ക്രമീകരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top