29 May Friday

തൊടുപുഴയെ തണുപ്പിച്ച്‌ ഇടിവെട്ട്‌ മഴ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020
തൊടുപുഴ
പൊള്ളുന്ന വെയിലിൽ തൊടുപുഴയ്‌ക്ക്‌ കുളിർമയായി ഇടിവെട്ട്‌ മഴ. വ്യാഴാഴ്‌ച വൈകിട്ട്‌ ആറിന്‌ ആരംഭിച്ച തകർപ്പൻ മഴ ഒരുമണിക്കൂറിലേറെ നീണ്ടു. അസഹനീയമായ ചൂട്‌ വലയ്‌ക്കുന്നതിനിടെ പെയ്‌ത മഴയിൽ ജനങ്ങൾ ആശ്വാസംകൊണ്ടു.
വേനൽ മഴയ്‌ക്കൊപ്പം എത്തിയ ഇടിമിന്നൽ ചിലയിടങ്ങളിൽ നേരിയ നാശനഷ്ടവുമുണ്ടാക്കി. കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സംസ്ഥാനത്തെ ചില ജില്ലകളിൽ ഉഷ്‌ണതരംഗസാധ്യത പ്രവചിച്ചപ്പോഴാണ്‌ തൊടുപുഴയിൽ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്‌. രണ്ടുദിവസമായി തൊടുപുഴയിൽ ചൂട്‌ 38 ഡിഗ്രി വരെയാണ്‌ ഉയർന്നത്‌.
പലയിടത്തും തീ പടർന്നതോടെ അഗ്നിശമനസേനയും നെട്ടോട്ടത്തിലായി. കുടിവെള്ളക്ഷാമം നിലനിൽക്കുന്ന പ്രദേശത്തുള്ളവർ ഓർക്കാപ്പുറത്ത്‌ പെയ്‌ത മഴയിൽ ആഹ്ലാദത്തിലായി. കിണറുകളിൽ അൽപം വെള്ളം എത്തുമല്ലോയെന്ന പ്രതീക്ഷയിലാണവർ. കനത്ത മഴയിൽ നഗരത്തിൽ ചിലയിടങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top