27 September Sunday
പൗരത്വ ഭേദഗതി നിയമം

അലയടിച്ചുയരുകയാണ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

പികെഎസ്‌ ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ്‌ എംപി ഉദ്‌ഘാടനം ചെയ്യുന്നു

 ഇടുക്കി

ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാനത്ത്‌ തീർക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം ജില്ലയിലെ വിവിധയിടങ്ങളിൽ മനുഷ്യച്ചങ്ങല തീർത്തു. 
മൂലമറ്റം
സിപിഐ എം മൂലമറ്റം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മൂലമറ്റം കെഎസ്ആർടിസി ജങ്ഷനിൽ മനുഷ്യച്ചങ്ങല തീർത്തു. തുടർന്ന്‌ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഉദ്ഘാടനംചെയ്തു. പി ഡി സുമോൻ, പി എം ചാക്കോ, ടി രതീഷ് എന്നിവർ സംസാരിച്ചു. ആലക്കോട്, ചവർണ, ചിലവ്, മീൻമുട്ടിപാറ, ഉപ്പുകുളം ബ്രാഞ്ചുകളുടെ അഭിമുഖ്യത്തിൽ ആലക്കോട് ടൗണിൽ മനുഷ്യച്ചങ്ങല തീർത്തു. സിപിഐ എം മൂലമറ്റം ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ മനുഷ്യച്ചങ്ങലയുടെ ആദ്യകണ്ണിയായി. പൊതുയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എൻ ഷിയാസ് ഉദ്ഘാടനംചെയ്തു. അൻവർ റഷീദ് അധ്യക്ഷനായി. എൻ എസ് അ‌ബ്‌ദുൾ റസാഖ്‌, എ എ പത്രോസ്‌ എന്നിവർ സംസാരിച്ചു.
കരിമണ്ണൂർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം വണ്ണപ്പുറം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ‌്മ സംഘടിപ്പിച്ചു. മുൻ എംപി അഡ്വ. ജോയ‌്സ‌് ജോർ‌ജ‌് ഉദ‌്ഘാടനംചെയ‌്തു. കെ എം സോമൻ അധ്യക്ഷനായി. വണ്ണപ്പുറം ടൗൺ ജുമാ മസ‌്ജിദ്‌ ഇമാം കല്ലാർ ഹനീഫ കാഷിഫി, കലയന്താനി അൽഹിദായ മസ‌്ജിദ്‌ ഇമാം അജ‌്മൽ സഖാഫി, സിപിഐ എം കരിമണ്ണൂർ ഏരിയ സെക്രട്ടറി എൻ സദാനന്ദൻ, ജിജോ സെബാസ്റ്റ്യൻ, പി എ അരുൺദാസ‌് എന്നിവർ സംസാരിച്ചു.
ചെറു-തോ-ണി
പികെഎസ്- ഇടുക്കി ഏരിയ കമ്മി-റ്റി-യുടെ നേതൃത്വത്തിൽ ചെറു-തോ-ണി-യിൽ സംവ-രണ സംര-ക്ഷണ സംഗ-മവും ജനകീയ പ്രതി-ഷേ-ധവും മനു-ഷ്യ-ച്ച-ങ്ങ-ലയും സംഘടിപ്പിച്ചു. സംസ്ഥാന സെക്ര-ട്ടറി അഡ്വ. കെ സോമ-പ്ര-സാദ്- എംപി ഉദ്-ഘാ-ടനംചെയ്-തു. ഏരിയ പ്രസി-ഡന്റ്- പി എസ്- സുരേഷ്- അധ്യ-ക്ഷ-നായി. സിപിഐ എം ജില്ലാ സെക്ര-ട്ട-റി-യറ്റംഗം സി വി വർഗീസ്- മുഖ്യ-പ്ര-ഭാ-ഷണം നട-ത്തി. പികെഎസ്- ജില്ലാ സെക്രട്ടറി കെ ജി സത്യൻ, സംസ്ഥാന കമ്മി-റ്റി-യംഗം ആർ സെൽവ-ത്തായ്-, ജില്ലാ കമ്മി-റ്റി-യംഗം ശ്രീജ തങ്ക-ച്ചൻ, എസ്‌സി പ്രൊമോ-ട്ടേഴ്-സ്- അസോ-സി-യേ-ഷൻ ജില്ലാ കൺവീ-നർ വി പി സുരേഷ്, റജി രാജു എന്നിവർ സംസാരിച്ചു. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top