26 February Wednesday

തോട്ടം മേഖല പ്രതിഷേധ കൊടുങ്കാറ്റായി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

 

 
മൂന്നാർ/ അടിമാലി
ഭരണഘടനയെ തകർത്ത്‌ ജനങ്ങളെ വേർതിരിക്കുന്ന കേന്ദ്രസർക്കാരിനെതിരെ തോട്ടം കാർഷിക മേഖലയുടെ പ്രതിഷേധ കൊടുങ്കാറ്റായി എൽഡിഎഫ്‌ ജില്ലാ ജാഥയുടെ സ്വീകരണ കേന്ദ്രങ്ങൾ. പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന മുദ്രാവാക്യമുയർത്തി നൂറുകണക്കിനാളുകൾ മനുഷ്യമഹാശൃംഖലയിൽ അണിചേരുമെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു. ദേവികുളം മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു ഞായറാഴ്‌ചത്തെ ജാഥാപര്യടനം. ആദിവാസികളും തോട്ടം തൊഴിലാളികളും ആരതിയുഴിഞ്ഞാണ്‌ ജാഥാ ക്യാപ്‌റ്റൻ കെ കെ ജയചന്ദ്രനെയും അംഗങ്ങളെയും വരവേറ്റത്‌. ജാഥയെത്തുംമുമ്പേ സ്വീകരണകേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ അണിനിരന്നു. 
എൽഡിഎഫ് നേതൃത്വത്തിൽ 26ന് സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖലയുടെ പ്രചാരണാർഥം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ ക്യാപ്റ്റനായ ജാഥയ്ക്ക് മൂന്നാറിൽ സ്വീകരണം നൽകി. പി മുത്തുപ്പാണ്ടി അധ്യക്ഷനായി. ജാഥാ അംഗങ്ങളായ കെ കെ ശിവരാമൻ, പി എൻ വിജയൻ, അനിൽ കൂവപ്ലാക്കൽ, മാത്യു വർഗീസ്, എം എ ജോസഫ് എന്നിവർ സംസാരിച്ചു. കെ കെ വിജയൻ സ്വാഗതം പറഞ്ഞു. കോവിൽക്കടവിൽനിന്ന്‌ ആരംഭിച്ച ജാഥ മറയൂർ, മൂന്നാർ, മാട്ടുപ്പെട്ടി, പൊട്ടൻകാട്, ആനച്ചാൽ, തോക്കുപാറ, ചാറ്റുപാറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരുമ്പുപാലത്ത് സമാപിച്ചു. നേതാക്കളായ ടി കെ ഷാജി, എം എൻ മോഹനൻ, വിനു സ്‌കറിയ, ടി പി വർഗീസ്, മുഹമ്മദ് റിയാദ്, ആന്റണി പുല്ലൻ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top