19 September Sunday

319 പേർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021
ഇടുക്കി
കൂട്ട പരിശോധന ഉൾപ്പെടെ നടത്തിയപ്പോൾ ജില്ലയിൽ 319 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു‌. 8.38 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്‌. 235 പേർ രോഗമുക്തി നേടി. 308 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം ബാധിച്ചത്‌. ഒരു ആരോഗ്യപ്രവർത്തകനും രോഗബാധിതനായി. ഉറവിടം വ്യക്തമല്ലാത്ത അഞ്ച്‌ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. ആലക്കോട് ചിലവ് സ്വദേശി(75), മണക്കാട് സ്വദേശി(30), തൊടുപുഴ സ്വദേശി(60), മുതലക്കോടം സ്വദേശി(30), നെടിയശാല സ്വദേശിനി(25) എന്നിവരുടെ രോഗ ഉറവിടം വ്യക്തമല്ല. 
    ഏറ്റവും കൂടുതൽ രോഗികളുള്ളത്‌ തൊടുപുഴയിലാണ്‌–- 35 പേർ. നെടുങ്കണ്ടം–- 28, അടിമാലി–- 22, അയ്യപ്പൻകോവിൽ–- 18, കുമളി–- 16, കൊന്നത്തടി, ഉടുമ്പന്നൂർ 11 വീതം, കരുണാപുരം, കട്ടപ്പന, സേനാപതി, വണ്ണപ്പുറം 10 വീതം, കോടിക്കുളം, കുടയത്തൂർ ഒമ്പത്‌ വീതം, കുമാരമംഗലം, മണക്കാട്, മുട്ടം എട്ട്‌ വീതം, ഇടവെട്ടി, ഉടുമ്പൻചോല ഏഴ്‌ വീതം, അറക്കുളം, ഇരട്ടയാർ ആറ്‌‌ വീതം, ആലക്കോട്, മറയൂർ, രാജകുമാരി അഞ്ച്‌ വീതം, ദേവികുളം, കഞ്ഞിക്കുഴി, പള്ളിവാസൽ, വണ്ടിപ്പെരിയാർ നാല്‌ വീതം, കാമാക്ഷി, കാഞ്ചിയാർ, പാമ്പാടുംപാറ, പീരുമേട്, ഉപ്പുതറ, വാഴത്തോപ്പ് മൂന്ന്‌ വീതം, ചക്കുപള്ളം, ചിന്നക്കനാൽ, കാന്തല്ലൂർ, കരിമണ്ണൂർ, കരിങ്കുന്നം, മരിയാപുരം, പെരുവന്താനം രണ്ട്‌ വീതം, ബൈസൺവാലി, പുറപ്പുഴ, രാജാക്കാട്, വണ്ടൻമേട്, വാത്തിക്കുടി, വെള്ളത്തൂവൽ, വെള്ളിയാമറ്റം എന്നിവിടങ്ങളിൽ ഓരോരുത്തർക്ക്‌ വീതവും രോഗം സ്ഥിരീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top