തൊടുപുഴ
എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി രണ്ടാം നൂറുദിന കർമ്മപദ്ധതിയിലൂടെ പൂർത്തീകരിച്ച തൊടുപുഴ നഗരസഭയിലെ ലൈഫ്മിഷൻ ഭവനങ്ങളുടെ ഗുണഭോക്താക്കൾക്ക് താക്കോലുകൾ കൈമാറി.
തൊടുപുഴ നഗരസഭ രണ്ടാം വാർഡിലെ വെങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഗുണഭോക്താവായ പുതുശ്ശേരിയിൽ സിദ്ദിഖിന് താക്കോൽ കൈമാറി. കൗൺസിലർ സജ്മി ഷിംനാസ് അധ്യക്ഷയായി. കൗൺസിലർ മുഹമ്മദ് അഫ്സൽ, സിഡിഎസ് വൈസ് ചെയർപേഴ്സൺ മായാസുരേഷ്, ഹെൽത്ത് സൂപ്പർവൈസർ ശ്രീകുമാർ, സെക്ഷൻ ക്ലാർക്ക് ടി ടി ബൈജു, മുൻ കൗൺസിലർ കെ കെ ഷിംനാസ്, പ്രോജക്ട് ഓഫീസർ പ്രതീപ് രാജ് എന്നിവർ സംസാരിച്ചു.
പിണറായി സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച 20,808 ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി തലസ്ഥാനത്ത് നിർവഹിച്ചതിനോട് അനുബന്ധിച്ചാണ് തൊടുപുഴയിലും ചടങ്ങ് സംഘടിപ്പിച്ചത്. ലൈഫ് മിഷൻ പദ്ധതിയിലൂടെ 9256 കോടി രൂപ മുടക്കി 2,95,006 വീടുകളാണ് സംസ്ഥാനത്ത് ഇതിനകം നിർമ്മിച്ചു നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..