21 May Tuesday

മലനാട‌് കർഷക രക്ഷാസമിതിയുടെ പിന്തുണ യുഡിഎഫിനില്ല

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
കട്ടപ്പന
മലനാട‌് കർഷക രക്ഷാസമിതി യുഡിഎഫ‌് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന‌് പിന്തുണ പ്രഖ‌്യാപിച്ചെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന‌് ഭാരവാഹികൾ അറിയിച്ചു. സംഘകടനയുടെ സെക്രട്ടറിമാർ, വൈസ‌് പ്രസിഡന്റുമാർ എന്നിവരെ വാക്കാൽപോലും അറിയിക്കാതെയാണ‌് പ്രസിഡന്റ‌് ഡീനി‌ന‌് പിന്തുണ പ്രഖ്യാപിച്ചത‌്. നിഷ‌്പക്ഷ സ്വഭാവം കാണിക്കുന്ന മലനാട‌് കർഷക രക്ഷാ‌ സമിതിയിലെ വ്യക്തികൾക്ക‌് രാഷ്‌ട്രീയം ആവാം. എന്നാൽ, സമിതിയുടെ പേരിൽ ആർക്കും പിന്തുണ കൊടുക്കാൻ അവകാശമില്ലെന്നും ജില്ലാ വൈസ‌് പ്രസിഡന്റുമാരായ എം ഡി രാജനും വക്കച്ചൻ പാമ്പാടിയും അറിയിച്ചു. 
   കർഷകരുടെ ക്ഷേമത്തിനായി എന്നും നിലനിൽക്കുന്ന സംഘടനയാണ‌് മലനാട‌് കർഷക രക്ഷാസമിതി. ചെറിയ സ്വാർഥലാഭത്തിന‌് വേണ്ടി പ്രസിഡന്റ‌്  ഇത്തരം പ്രസ‌്താവനകൾ നടത്തുമ്പോൾ സമിതിയുടെ ഇത്രയും കാലത്തെ നിലപാടുകൾ കൂടി ഓർക്കണമായിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു. 
കർഷകരുടെ ക്ഷേമപ്രവർത്തനങ്ങൾ നടത്താൻ സമിതിക്ക‌് സാധിച്ചത‌് സംഘടനയുടെ നിക്ഷ‌്പക്ഷ രാഷ്‌ട്രീയ നിലപാട‌് വിശ്വാസിച്ച‌് എല്ലാ വിഭാഗം ജനങ്ങൾ കൂടെ നിന്ന‌ത‌ുകൊണ്ടാണെന്ന‌് പ്രസിഡന്റ‌് ഓർക്കണമായിരുന്നെന്നും ഭാരവാഹികൾ വ്യക്തമാക്കി.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top