30 May Saturday

സിസിലി ജോസ്‌ തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 

 
തൊടുപുഴ
തൊടുപുഴ നഗരസഭാ ചെയർപേഴ്‌സണായി കോൺഗ്രസിലെ സിസിലി ജോസിനെ തെരഞ്ഞെടുത്തു. ആദ്യറൗണ്ടിൽ യുഡിഎഫ്‌ പ്രതിനിധിയായ വൈസ്‌ ചെയർമാൻ എം കെ ഷാഹുൽഹമീദിന്റെ വോട്ട്‌ അസാധുവായി. രണ്ടാം റൗണ്ടിലാണ്‌ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിസിലി ജോസ്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. യുഡിഎഫ്‌ ധാരണപ്രകാരം പ്രൊഫ. ജെസി ആന്റണി രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌. 
ആദ്യ റൗണ്ടിൽ വൈസ്‌ ചെയർമാൻ ഒപ്പിടാതെ വോട്ട്‌ രേഖപ്പെടുത്തിയതോടെയാണ്‌ അസാധുവായത്‌. ഇതോടെ  സിസിലി ജോസിനും എൽഡിഎഫിലെ മിനി മധുവിനും 13 വോട്ടും ബിജെപിയിലെ ബിന്ദു പത്മകുമാറിന്‌ എട്ട്‌ വോട്ടും ലഭിച്ചു. രണ്ടാംറൗണ്ടിൽ സിസിലി ജോസിന്‌ 14-, മിനി മധുവിന്‌ 13- എന്നിങ്ങനെ വോട്ടു ലഭിച്ചു. വരണാധികാരിയായ ആർഡിഒ  സിസിലി ജോസിനെ വിജയിയായി പ്രഖ്യാപിച്ചു. നഗരസഭ 26–--ാം വാർഡ്‌ പ്രതിനിധിയാണിവർ. ഇനി എട്ടുമാസം മാത്രമാണ്‌ ഭരണകാലാവധി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top