30 May Saturday

നാരകക്കാനത്ത് പുലിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020
ചെറുതോണി നാരകക്കാനം ഡബിൾ കട്ടിങ്ങിൽ പുലി ഇറങ്ങിയെന്ന് നാട്ടുകാർ. ഇടുക്കി ജലസംഭരണിക്ക്‌ അടുത്തുള്ള വനത്തിൽനിന്നാണ് പുലി വന്നതെന്ന്‌ കരുതുന്നു. തിങ്കളാഴ്ച രാത്രി കാക്കനാട്ട് സണ്ണിയുടെ തൊഴുത്തിൽനിന്ന പശുവിനെ പുലി കൊന്നു. പശുവിന്റെ പകുതി ഭാഗം ഭക്ഷിച്ചിട്ടുണ്ട്‌. ചൊവ്വാഴ്ച രാത്രിയും പുലി വന്നതായി സമീപവാസികൾ പറഞ്ഞു. 
 പള്ളിക്കുന്നേൽ പീറ്ററുടെ വീടിനടുത്ത് പുലിയുടെ കാൽപാടുകൾ കണ്ടു. വളർത്തുനായ്‌ക്കളെയും ആടുകളെയും കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു.
തുടർച്ചയായി വളർത്തുമൃഗങ്ങൾ ആക്രമണത്തിന് ഇരയാകുന്നത്  നാട്ടുകാരിൽ ഭീതി ഉളവാക്കിയിട്ടുണ്ട്. അയ്യപ്പൻകോവിൽ റേഞ്ചിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതിന് സമാനമാണെന്നാണ് പ്രാഥമിക നിഗമനം. നാരകക്കാനം മൃഗ ഡോക്‌ടർ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ഡോളി ജോസ്, വനസംരക്ഷണ സമിതി ഭാരവാഹികൾ എന്നിവരും എത്തിയിരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top