28 November Sunday

പാലം ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Monday Oct 18, 2021

മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പാലം തകർന്ന നിലയിൽ

മൂലമറ്റം 
മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപമുള്ള പാലം ഒലിച്ചുപോയി. കെഎസ്ഇബി കോളനിയിലേക്കും ഇലപ്പള്ളി ഭാഗത്തേക്കും വളരെ എളുപ്പം മൂലമറ്റം ടൗണിൽനിന്ന്‌ എത്തിച്ചേരാൻ കഴിയുന്ന പാലമാണ്‌ വെള്ളമെടുത്തത്‌. ഇരുമ്പ് കേഡറിൽ നിർമിച്ചിരുന്ന ഈ പാലം പ്രകൃതിദുരന്തങ്ങളെ അതിജീവിച്ചിരുന്നു. എന്നാൽ, സകല കണക്കുകളും തെറ്റിച്ച് പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ പതിറ്റാണ്ടുകളുടെ തലയെടുപ്പോടെ ഗതകാലത്തിന്റെ അടയാളമായി നിന്നിരുന്ന ഈ പാലത്തിന്‌ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പാലത്തിന്റെ സമീപമുള്ള രണ്ട് കുടുംബങ്ങളും വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വലിയപ്രതിസന്ധിയാണ് നേരിടുന്നത്. 
    കെഎസ്ആർടിസിയുടെ സമീപത്തുനിന്ന്‌ താഴ്‌വാരം കോളനി വരെയുള്ള ഭാഗങ്ങളിലാണ് വലിയ നാശംവിതച്ച് മലവെള്ളം കുത്തിയൊലിച്ച് പാഞ്ഞത്.ഒലിച്ചുപോയി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top