22 October Thursday

രണസ്‌മരണകളുയർത്തി ചെങ്കൊടികളുയർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
 ഇടുക്കി
ചരിത്രദിവസത്തിന്റെ ഓർമ പുതുക്കി ജില്ലയിലെങ്ങും ചെങ്കൊടികളുയർന്നു. തീക്ഷ്‌ണമായ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഒരു നൂറ്റാണ്ട്‌ കമ്യൂണിസ്റ്റുകാർ നെഞ്ചോട്‌‌ ചേർത്തു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാംവാർഷികം സിപിഐ എം നേതൃത്വത്തിൽ ജില്ലയിൽ വിപുലമായി ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ കെ ജയചന്ദ്രൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം എം ജെ മാത്യു സംസാരിച്ചു. തൊടുപുഴയിൽ 155 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി തൊടുപുഴ ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായി, ഏരിയ സെക്രട്ടറി മുഹമ്മദ്‌ ഫൈസൽ എന്നിവർ പങ്കെടുത്തു.
മൂന്നാറിൽ 138 ബ്രാഞ്ചുകളിൽ കൊടിമരം അലങ്കരിച്ച് പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, എസ് രാജേന്ദ്രൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം വി ശശികുമാർ, എം ലക്ഷ്‌മണൻ, എ രാജേന്ദ്രൻ, ആർ ഈശ്വരൻ, മൂന്നാർ ഏരിയ സെക്രട്ടറി കെ കെ വിജയൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വണ്ടൻമേട് ഏരിയയിൽ എല്ലാ ലോക്കൽ, ബ്രാഞ്ച് തലങ്ങളിലും പതാക ഉയർത്തി. ഏരിയ കമ്മിറ്റി ഓഫീസിന്‌ മുന്നിൽ സെക്രട്ടറി ടി എസ് ബിസി പതാക ഉയർത്തി.
രാജാക്കാട്ടിൽ എല്ലാ ബ്രാഞ്ചിലും പാർടി ഓഫീസുകളുടെ മുന്നിലും പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി എ കുഞ്ഞുമോൻ രാജാക്കാട്ടും ഷൈലജ സുരേന്ദ്രൻ ബൈസൺവാലിയിലും എൻ വി ബേബി പണിക്കൻകുടിയിലും ടി എം കമലം എൻആർ സിറ്റിയിലും ഏരിയ സെക്രട്ടറി എം എൻ ഹരിക്കുട്ടൻ രാജകുമാരി കുളപ്പാറച്ചാലിലും പതാക ഉയർത്തി.മൂലമറ്റത്ത്‌ 144 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം കെ എൽ ജോസഫ് ഏരിയ കമ്മിറ്റി ഓഫീസിലും ഏരിയ സെക്രട്ടറി ടി കെ ശിവൻനായർ ആലക്കോടും പതാക ഉയർത്തി. 
പീരുമേട്ടിൽ 150ലേറെ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകൻ, ഏരിയ സെക്രട്ടറി ജി വിജയാനന്ദ്, ജില്ലാ കമ്മിറ്റിയംഗം കെ എം ഉഷ എന്നിവർ പതാക ഉയർത്തി. അടിമാലിയില്‍ ഏരിയ കമ്മിറ്റി ഓഫീസില്‍ ഏരിയ സെക്രട്ടറി ടി കെ ഷാജിയും തോക്കുപാറയിൽ ജില്ലാ കമ്മിറ്റിയംഗം എം എന്‍ മോഹനനും പതാക ഉയര്‍ത്തി. കട്ടപ്പനയിൽ 104 ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും തൊഴിലാളി കേന്ദ്രങ്ങളിലും പതാക ഉയർത്തി. കട്ടപ്പന നോർത്ത്‌ ലോക്കൽ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി വി ആർ സജി പതാക ഉയർത്തി.
കരിമണ്ണൂരിൽ 94 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ടൗണിൽ ഏരിയ സെക്രട്ടറി എൻ സദാനന്ദനും ഉടുമ്പന്നൂരിൽ ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലനും പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം വി എൻ മോഹനൻ വട്ടപ്പാറയിലും ജില്ലാ കമ്മിറ്റിയംഗം ടി ജെ ഷൈൻ ശാന്തൻപാറയിലും ഏരിയ സെക്രട്ടറി എൻ പി സുനിൽകുമാർ ഉടുമ്പൻചോലയിലും പതാക ഉയർത്തി. നെടുങ്കണ്ടത്ത്‌ 145 ബ്രാഞ്ചുകളിൽ പതാക ഉയർത്തി. വിവിധ കേന്ദ്രങ്ങളിൽ ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എൻ കെ ഗോപിനാഥൻ, പി എം എം ബഷീർ, ഏരിയ സെക്രട്ടറി ടി എം ജോൺ എന്നിവർ പതാക ഉയർത്തി.  മേരികുളത്ത് ജില്ലാ സെക്രട്ടറിയറ്റംഗം പി എസ്‌ രാജനും ഏലപ്പാറ ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എം ജെ വാവച്ചനും‌ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ടി ബിനു മുപ്പത്തിയഞ്ചാംമൈലിലും നിശാന്ത്‌ വി ചന്ദ്രൻ വാഗമണ്ണിലും പതാക ഉയർത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top