13 November Wednesday
കമ്യൂണിസ്റ്റ് പാർടി നൂറാം വാർഷികം

സിപിഐ എമ്മിലാണ്‌ ജനങ്ങളുടെ പ്രതീക്ഷ: -കെ കെ ജയചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019

ചെറുതോണി എം ജിനദേവൻ സ്മാരക മന്ദിരത്തിൽ പതാക ഉയർത്തിയശേഷം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ സംസാരിക്കുന്നു

 

 
ചെറുതോണി 
ജനങ്ങളൊന്നാകെ പ്രതീക്ഷയർപ്പിക്കുന്ന പാർടിയായി സിപിഐ എമ്മിന് മാറാൻ കഴിഞ്ഞുവെന്ന് ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ. കമ്യൂണിസ്റ്റ് പാർടിയുടെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പടപൊരുതിയും ഭൂ പരിഷ്‌കരണത്തിലൂടെ സാമൂഹ്യ വ്യവസ്ഥിതിയിലുണ്ടാക്കിയ മാറ്റവും ലോക കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്കാകെ മാതൃകയാണ്. സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജീവത്തായ പ്രശ്നങ്ങളിൽ ഉറച്ച നിലപാടുമായി സിപിഐ എം എന്നും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
 നൂറാം വാർഷികം ജില്ലയിൽ 2000 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. ബ്രാഞ്ച്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. തൊടുപുഴ, കരിമണ്ണൂർ ഏരിയകളിൽ ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയോടെ കൊടി ഉയർത്തി. തൊടുപുഴ ടൗണിൽ സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയും ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് ജില്ലാ സെക്രട്ടറിയറ്റംഗം വി വി മത്തായിയും പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം കെ ആർ ഗോപാലൻ ഉടുമ്പന്നൂരും കരിമണ്ണൂർ എരിയ സെക്രട്ടറി എൻ സദാനന്ദൻ കരിമണ്ണൂർ ടൗണിലും പതാക ഉയർത്തി.
 
 
പ്രധാന വാർത്തകൾ
 Top