17 September Tuesday
പ്രഖ്യാപനം നടന്നു

മുട്ടത്തെ പൊതുസ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍-

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2019

 

 
തൊടുപുഴ
മുട്ടത്തെ ജില്ലാ കോടതി ഉൾപ്പെടെ പരിസരത്തെ സ്‌കൂളുകളും കോളേജുകളും മറ്റു സ്ഥാപനങ്ങളും ഇനിമുതൽ ഹരിതചട്ടത്തിനു കീഴിൽ. ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനം ജില്ലാ സെഷൻസ് ജഡ്ജി മുഹമ്മദ് വസീം നടത്തി.‌ ഹരിതകേരളം മിഷന്റെ ‘മാലിന്യത്തിൽനിന്ന്‌ സ്വാതന്ത്ര്യം' രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഹരിത നിയമനടപടികളെ സംബന്ധിച്ച വാർഡ്തല പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനവും മുഹമ്മദ് വസീം നിർവഹിച്ചു. 
വാർഡിലെ 50 പേർക്കാണ് ഹരിതനിയമത്തിൽ പ്രഥമപരിശീലനം നൽകിയത്. കോടതി വളപ്പിൽ ഹരിതകേരളം ‘പച്ചത്തുരുത്തി'ന്റെ ഉദ്ഘാടനവും നടന്നു. ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി സെക്രട്ടറി ദിനേശ് എം പിള്ളയും ജുഡീഷ്യൽ കോംപ്ലക്‌സിലെ പത്ത് കോടതികളുടെ ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും വൃക്ഷത്തൈകൾ നട്ടു.
ജില്ലാ ഹരിതകേരളവും മുട്ടം പഞ്ചായത്തും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. 
ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു ആമുഖ പ്രഭാഷണം നടത്തി. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിൾ, ജില്ലാ പ്ലാനിങ‌് ഓഫീസർ കെ കെ ഷീല, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോളി ജയിംസ്, അസിസ്റ്റന്റ‌് ഫോറസ്റ്റ് കൺസർവേറ്റർ സാബി വർഗീസ്, കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ‌് കോ ഓർഡിനേറ്റർ പി കെ ഷാജിമോൻ, കാർമൽ പ്രോവിൻസ് പ്രോവിൻഷ്യൽ ഫാ. പോൾ പറക്കാട്ടേൽ, വാർഡംഗം ഔസേപ്പച്ചൻ ചാരക്കുന്നത്ത് എന്നിവർ സംസാരിച്ചു. 
ബാർ അസോസിയേഷൻ സെക്രട്ടറി അരുൺ ചെറിയാൻ സ്വാഗതവും സി എ സജീവൻ നന്ദിയും പറഞ്ഞു. മൂവാറ്റുപുഴ കാർമൽ പ്രോവിൻസ് സൗജന്യമായി ലഭ്യമാക്കിയ ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ വിതരണവും നടന്നു.  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top