04 August Wednesday

നാടൊന്നാകെ ബാബുക്കുട്ടനുവേണ്ടി

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

ബാബുക്കുട്ടൻ ചികിത്സാസഹായ നിധിയിലേക്ക് കെജിഎംഒഎ നൽകിയ തുക ജില്ലാ സെക്രട്ടറി 
ഡോ. അജു ജോസിൽനിന്ന്‌ ചെറുതോണി പ്രസ്‌ക്ലബ് പ്രസിഡന്റ് സജി തടത്തിൽ ഏറ്റുവാങ്ങുന്നു

 ചെറുതോണി

മാധ്യമപ്രവർത്തകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാടൊന്നാകെ കൈകോർക്കുന്നു. ജില്ലാ ആസ്ഥാനത്തെ മാധ്യമപ്രവർത്തകനായ ടി ബി ബാബുക്കുട്ടനു വേണ്ടിയാണ് ചെറുതോണി പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തിൽ ചികിത്സാസഹായ നിധി ശേഖരണം പുരോഗമിക്കുന്നത്. സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ടവർ തങ്ങൾക്കാകുംവിധം സഹായം നൽകി ചികിത്സാസഹായ നിധി സമാഹരണത്തിന് പിന്തുണ നൽകുകയാണ്. രണ്ടുമാസം മുമ്പ് മൾട്ടിപ്പിൾ മൈലോമ എന്ന മാരകരോഗം ബാധിച്ചതിനെ തുടർന്ന് ബാബുക്കുട്ടൻ കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ 51,000 രൂപ ചെറുതോണി പ്രസ്‌ക്ലബിന് കൈമാറി. വിമുക്തി പ്രവർത്തകർ, സിപിഐ എം, കോൺഗ്രസ്‌ വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി, ഡിവൈഎഫ്‌ഐ ഇടുക്കി ബ്ലോക്ക് കമ്മിറ്റി, ഡികെടിഎഫ് ജില്ലാ കമ്മിറ്റി, വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളി, കട്ടപ്പന–- നെടുങ്കണ്ടം പ്രസ്‌ക്ലബ്ബുകൾ, വിവിധ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരെല്ലാം ബാബുക്കുട്ടനുവേണ്ടി ചികിത്സാസഹായം നൽകുന്നതിനായി മുന്നോട്ടുവന്നിട്ടുണ്ട്. തുടർചികിത്സയ്‌ക്കായി വലിയ തുക ആവശ്യമായതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ബാബുക്കുട്ടനും കുടുംബവും. ബാബുക്കുട്ടൻ അക്കൗണ്ട്: ചെറുതോണി പ്രസ്‌ക്ലബ്ബ്, അക്കൗണ്ട് നമ്പർ: 0123073000060275, ഐഎഫ്എസ്‌സി:  SIBL0000123, ബാങ്ക്: സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച്: ഇടുക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top