04 August Wednesday

കടുവയുടെ ആക്രമണം; 
നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 18, 2021

കണ്ണൻദേവൻ കമ്പനി ഗ്രഹാംസ് ലാൻഡ്‌ എസ്റ്റേറ്റിൽ വനംവകുപ്പ്‌ 
ക്യാമറ സ്ഥാപിക്കുന്നു

മൂന്നാർ 
ദിവസങ്ങളായി മൂന്നാറിനെ വിറപ്പിക്കുന്ന കടുവയെ കുടുക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ണൻദേവൻ കമ്പനി ഗ്രഹാംസ് ലാൻഡ്‌ എസ്റ്റേറ്റ് കൊരണ്ടിക്കാട് ഡിവിഷനിലാണ് ക്യാമറ സ്ഥാപിച്ചത്. 
  കഴിഞ്ഞദിവസം ഹൈറേഞ്ച് സ്കൂളിനു സമീപം പശുക്കളെ മേയ്‌ക്കാൻ പോകുന്ന കൊരണ്ടിക്കാട് സ്വദേശി ജോസഫിന്റെ മൂന്നുമാസം ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. ഈ സാഹചര്യത്തിൽ ജനങ്ങളുടെ അഭ്യർഥന മാനിച്ച് ബുധനാഴ്ച അഡ്വ. എ രാജ എംഎൽഎയുടെ അധ്യക്ഷതയിൽ ദേവികുളത്ത് ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. 
  കടുവയുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്ന സ്ഥലത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും കൂടുകൾ സ്ഥാപിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 
വനംവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കടുവ ആക്രമിച്ചുകൊന്ന പശുവിന്റെ ജഡം നീക്കംചെയ്തിട്ടില്ല. ഇതിനു സമീപം മരത്തിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. മറ്റ് മേഖലകളിലും ക്യാമറ സ്ഥാപിക്കുന്നതിന് ഉടൻ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top