04 June Thursday
എംജി സർവകലാശാല സാറ്റ്‌ലൈറ്റ് സെന്റർ തുറന്നു

ഹൈറേഞ്ചിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്ക്‌ പുത്തനുണർവ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 നെടുങ്കണ്ടം

മഹാത്മാഗാന്ധി സർവകലാശാല നെടുങ്കണ്ടം സാറ്റ്‌ലൈറ്റ് സെന്ററിന്റെയും വിവിധ കോഴ്സുകളുടെയും ഉദ്ഘാടനം മന്ത്രി എം എം മണി നിർവഹിച്ചു. സാറ്റ്‌ലൈറ്റ് സെന്റർ ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റത്തിന് വഴിതെളിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് ഓരോരുരുത്തരും നമ്മുടേതായ സേവനവും സഹായവും നൽകണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷനായി. നേരത്തെ സ്പോർട്സ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് സാറ്റ്‌ലൈറ്റ് സെന്ററിന്റെ പ്രവർത്തനം. 
 ഇവിടെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിന്റെ(ഡിഎഎസ്‌പി) കീഴിൽ ഫോറെക്‌സ് മാനേജ്‌മെന്റ്, എൻട്രപ്രണർഷിപ്പ് മാനേജ്‌മെന്റ്, ഇവന്റ് മാനേജ്‌മെന്റ്, സൈബർ ലോ, ഫിലിം കൾച്ചർ സൊസൈറ്റി, വാട്ടർ ഹാർവസ്റ്റിങ് ആൻഡ്‌ മാനേജ്‌മെന്റ് എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്‌സും നടത്തും. കൂടാതെ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഡാറ്റാ ബിസിനസ്‌, അനലറ്റിക്‌സ്, ഡിജിറ്റൽ മാർക്കറ്റിങ് എന്നിവയിൽ പിജി ഡിപ്ലോമ കോഴ്‌സുകളും കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ടാക്‌സാഷൻ ഡിപ്ലോമ കോഴ്‌സും ബിസിനസ് ഡാറ്റാ അനാലിസിസ്(ടാലി, എംഎസ് എക്‌സൽ) സർട്ടിഫിക്കറ്റ് കോഴ്‌സുകളും ജൂണിൽ ആരംഭിക്കും.
 ഫീസ് അടയ്ക്കാനും അപേക്ഷ നൽകാനുള്ള സൗകര്യവും സർവകലാശാല വിവരങ്ങളും അറിയിപ്പുകളും സേവന കേന്ദ്രത്തിൽ ലഭിക്കും.  യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ റെജി പനച്ചിക്കൽ, സിൻഡിക്കറ്റംഗങ്ങളായ ഡോ. ആർ പ്രഗാഷ്, പി കെ ഹരികുമാർ, പ്രൊഫ. ടോമിച്ചൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീമന്ദിരം ശശികുമാർ, ജി ഗോപകൃഷ്ണൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ എം സുകുമാരൻ, എം എൻ ഗോപി, എൻ കെ ഗോപിനാഥൻ, ജോൺ, പി കെ സദാശിവൻ, എം കെ ജോസഫ്, ജെയിംസ് മാത്യു എന്നിവർ സംസാരിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ജ്ഞാനസുന്ദരം സ്വാഗതവും ടി എം ജോൺ നന്ദിയും പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top