05 December Thursday
സർക്കാർ ഇടപെടൽ

നവീകരണത്തിന്റെ പാതയിൽ അടിമാലി താലൂക്ക്‌ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019

 

 
 അടിമാലി
അടിമാലി താലൂക്ക്‌ ആശുപത്രി ആധുനിക സംവിധാനങ്ങളോടെ നവീകരണത്തിന്റെ പാതയിൽ. എസ് രാജേന്ദ്രൻ എംഎൽഎ മുൻകൈയെടുത്താണ്‌ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയത്‌. കാത്ത്‌ലാബ്‌ അടക്കമുള്ള ആധുനിക സംവിധാനങ്ങൾക്ക് സർക്കാർ 3.75 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. പുതിയ ബ്ലോക്ക് പ്രവർത്തനസജ്ജമായതിന്‌ പിന്നാലെ രോഗികൾക്ക് പ്രയോജനകരമാകുന്ന തുടർവികസനങ്ങൾക്കാണ് ആശുപത്രിയിൽ തുടക്കമിട്ടിട്ടുള്ളത്. പുതിയ കെട്ടിടത്തിനായി പഴയകെട്ടിടം പൊളിച്ചുനീക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. 2.37 കോടി രൂപ കെട്ടിട നിർമാണത്തിനായും 1.39 കോടി രൂപ ആശുപത്രി ഉപകരണങ്ങൾ വാങ്ങാനും ചെലവഴിക്കും.
 സർക്കാർ ഏജൻസിയായ കെഎച്ച്ആർഡബ്ല്യുവിനാണ് നിർമാണ ചുമതല. പഴയ കെട്ടിടം പൊളിച്ചുനീക്കുന്ന മുറയ്‌ക്ക് മണ്ണ് പരിശോധന നടത്തി പുതിയ കെട്ടിടത്തിനായുള്ള നിർമാണ ജോലികൾ ആരംഭിക്കും. ഒരു നിലയാവും ആദ്യം നിർമിക്കുക. പിന്നീട് നവജാത ശിശുക്കൾക്കായുള്ള ഐസിയു യൂണിറ്റ്, ലേബർ റൂം തുടങ്ങി ഗൈനക്കോളജി വിഭാഗത്തിന് വേണ്ടുന്ന നൂതന സൗകര്യങ്ങൾ ഒരുക്കാൻ രണ്ടു നിലകൾകൂടി നിർമിക്കുന്ന കാര്യവും പരിഗണനയിലാണ്. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top