19 September Thursday

നാടിന്റെ കണ്ണീരൊപ്പാൻ...

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2019

രാജാക്കാട് ഖജനാപാറയിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ദുരിതാശ്വാസ ഫണ്ട‌് ശേഖരിക്കുന്നു

ഇടുക്കി
കേരളത്തെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുമായി നാട്‌ കൈകോർക്കുന്നു. വയനാടിന്റെ കണ്ണീരൊപ്പാൻ എല്ലാ വിഭാഗം ആളുകളും ഒരുമിക്കുകയാണ്‌. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ നടത്തുന്ന ഫണ്ട്‌ ശേഖരണത്തിൽ കുടുക്കകളുമായി കുഞ്ഞുങ്ങളും ചെറുതുകകളുമായി അമ്മമാരും എത്തുന്ന കാഴ്‌ചയാണ്‌ ദൃശ്യമാകുന്നത്‌. ചെറുതോണി ടൗണിൽ മന്ത്രി എം എം മണിയുടെ നേതൃ-ത്വ-ത്തിൽ ദുരി-താ-ശ്വാസ ഫണ്ട്- സമാ-ഹ-രണം നട-ത്തി. വ്യാപാ-രി-കൾ റോഡി-ലേക്ക്- ഇറങ്ങിവന്ന് സംഭാ-വന മന്ത്രിയെ ഏൽപ്പി-ച്ചു. 
സിപിഐ എം ജില്ലാ സെക്ര-ട്ട-റി-യ-റ്റംഗം സി വി വർഗീസ്, ജില്ലാ കമ്മി-റ്റി-യം-ഗ-ങ്ങ-ളായ എം ജെ മാത്യു, റോമിയോ സെബാ-സ്റ്റ്യൻ, ഇടുക്കി ഏരിയ സെക്ര-ട്ടറി പി ബി സബീ-ഷ്-, ബാബു ഐശ്വര്യ, ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ, സാജൻ കുന്നേൽ എന്നി-വർ പങ്കെ-ടു-ത്തു. തൊടുപുഴ വെങ്ങല്ലൂരിൽ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരിയുടെ നേതൃത്വത്തിൽ തുക സമാഹരിച്ചു. നെടുങ്കണ്ടത്ത്‌ മന്ത്രി എം എം മണി ദുരിതാശ്വാസനിധിയിലേക്ക്‌ തുക സ്വീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി എൻ വിജയൻ, ഏരിയ സെക്രട്ടറി ടി എം ജോൺ എന്നിവരും പങ്കെടുത്തു. 
അടിമാലിയിലെ വിവിധ കേന്ദ്രങ്ങഴിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വി ശശി, ജില്ലാ കമ്മിറ്റിയംഗം എം എൻ മോഹനൻ, ഏരി‌യ സെക്രട്ടറി ടി കെ ഷാജി എന്നിവർ  ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകി.
പീരുമേട്ടിൽ ദുരി-താ-ശ്വാസ നിധി-യി-ലേക്ക്-  ജില്ലാ സെക്രട്ടറിയറ്റംഗം ആർ തിലകന്റെ നേതൃത്വത്തിൽ തുക സമാഹരിച്ചു. രാജാക്കാട്ട്‌ ഖജനാപ്പാറയിൽ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്റെ നേതൃത്വത്തിൽ ഫണ്ട്‌ സമാഹരിച്ചു. മറയൂരിൽ എസ്‌ രാജേന്ദ്രൻ എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം എം ലക്ഷ്‌മണൻ, ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവരുടെ നേതൃത്വത്തിൽ തുക സ്വീകരിച്ചു. കട്ടപ്പനയിൽ മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ട്‌ ശേഖരണത്തിന്‌ ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ്‌ മോഹനൻ, ഏരിയ സെക്രട്ടറി വി ആർ സജി, ജില്ലാ കമ്മിറ്റിയംഗം എൻ ശിവരാജൻ എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
 Top