19 July Friday
യുവാവിന‌് ഗുരുതര പരിക്ക‌്

അമിതവേഗത്തിൽ എത്തിയ കാർ വാഹനങ്ങൾ ഇടിച്ചുതകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 

 
രാജാക്കാട്
രാജാക്കാട‌് ടൗണിലെ ചിറയ‌്ക്കൽ പെട്രോൾപമ്പിന‌ുസമീപം അമിതവേഗതയിൽ എത്തിയ കാർ റോഡിൽ വട്ടം കറങ്ങി ബൈക്കും മറ്റൊരു കാറും ഇടിച്ചുതകർത്തു. ബൈക്ക് യാത്രക്കാരനായ എൻആർ സിറ്റി സ്വദേശി അഭയദേവ‌ി(21)നാണ‌് ഗുരുതര പരിക്കേറ്റത്.
കൈകാലുകൾക്കും തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാരാണ‌് ആശുപത്രിയിലെത്തിച്ചത‌്. എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ‌്. എൻആർ സിറ്റി ഭാഗത്തുനിന്ന‌് അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ പെട്രോൾപമ്പിനു സമീപം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് എതിർഭാഗത്തുനിന്ന‌് വരികയായിരുന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡിൽ വട്ടം കറങ്ങി മുന്നോട്ടുകുതിച്ച കാർ കയറ്റംകയറിവരുകയായിരുന്ന മറ്റൊരു കാറിൽ ഇടിച്ചശേഷം മുന്നോട്ട് നീങ്ങി നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽനിന്ന‌് അഭയദേവ് പെട്രോൾ പമ്പിലെ സിമന്റ് തറയിലേക്കാണ‌് തെറിച്ചുവീണത‌്.  അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന നീലിയാനികുന്നേൽ അരവിന്ദ്‌  പൊലീസ്‌ കസ്‌റ്റഡിയിലാണ്‌.ഇയാൾ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാൾ നേരത്തെയും വാഹനാപകടങ്ങളുണ്ടാക്കിയതായും നാട്ടുകാർ പറയുന്നു. എന്നാൽ, അപകടമുണ്ടാക്കിയ യുവാവിന്റെ പേരറിയില്ലെന്നും കേസെടുത്തിട്ടില്ലെന്നുമാണ്‌ രാജാക്കാട‌് പൊലീസ‌് ‘ദേശാഭിമാനി’യോട‌് പറഞ്ഞത്‌.
 
 
 
 
പ്രധാന വാർത്തകൾ
 Top