17 June Monday

അപകടക്കെണിയായി തേക്കിൻകാനം പാലം; കൽക്കെട്ട‌് തകർന്നു

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019

 

 
രാജാക്കാട് 
പ്രളയത്തിൽ തകർന്ന തേക്കിൻകാനം‐- ശ്രീനാരായണപുരം റൂട്ടിൽ പാലത്തിനോട് ചേർന്നുള്ള അപ്രോച്ച‌് റോഡ്‌ പുനർനിർമിക്കാൻ നടപടിയില്ല. വിനോദസഞ്ചാരികളുമായുള്ള ട്രക്കിങ്ങ‌് വാഹനങ്ങൾ പോകുന്ന റൂട്ടിൽ കൊടും വളവിലാണ് 10 മീറ്ററോളം നീളത്തിൽ കൽക്കെട്ട് ഇടിഞ്ഞത‌്. 
ഒരു വാഹനത്തിന് പോകാവുന്ന വീതി മാത്രമേയുള്ളൂ. എതിർദിശയിൽനിന്നും വാഹനങ്ങൾ എത്തുമ്പോൾ മറ്റുള്ളവ നിർത്തുന്നതും ഇടിഞ്ഞ ഭാഗത്തോട് ചേർന്നാണ്. സംരക്ഷണഭിത്തി നിർമിക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ വൻ അത്യാഹിതമാവും ഉണ്ടാവുക. 
പ്രളയത്തിൽ മലവെള്ളത്തോടൊപ്പം കല്ലുകളും മണ്ണും ചെളിയും ഒഴുകിയിറങ്ങി. റോഡിന്റെ ടാറിങ് വരെയുള്ള ഭാഗം തകർന്ന് തോട്ടിലേക്ക്‌ പതിച്ചതോടെ 20 അടി താഴ്‌ചയുള്ള കുഴിയും രൂപപ്പെട്ടു. മുന്നറിയിപ്പ് നൽകാനായി നാട്ടുകാർ വലിയകല്ല് റോഡരികിൽ വച്ചെങ്കിലും അതും താഴേക്ക്‌ പതിച്ചു. കൂടുതൽ ഭാഗങ്ങൾ ഇടിയാതിരിക്കാനും പാലം തകരാതിരിക്കാനും കെട്ടിന്റെ ഇടിഞ്ഞ കല്ലുകൾ നാട്ടുകാർതന്നെ പെറുക്കി അടുക്കി താൽക്കാലിക സംരക്ഷണമൊരുക്കി. എങ്കിലും കുഴി അടയ്‌ക്കാൻ കഴിഞ്ഞിട്ടില്ല.
ഇറക്കവും കൊടും വളവും ചേർന്ന ഭാഗമായതിനാൽ തൊട്ടടുത്ത് എത്തുമ്പോൾ മാത്രമേ കുഴിയുള്ള കാര്യം ഡ്രൈവരുടെ ശ്രദ്ധയിൽപെടൂ. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top