15 May Saturday

293 കോവിഡ്‌ രോഗികൾ; 
കൂടുതൽ തൊടുപുഴയിൽ

സ്വന്തം ലേഖകന്‍Updated: Saturday Apr 17, 2021
തൊടുപുഴ
ജില്ലയിൽ 293 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 277 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ആറുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതരസംസ്ഥാനത്തുനിന്ന്‌ എത്തിയ പത്ത് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 123 പേർ രോഗമുക്തരായി. തൊടുപുഴയിലാണ്‌ കൂടുതൽ രോഗികൾ–- 42 പേർ. ഉപ്പുതറയിൽ 27 പേർക്കും വാഴത്തോപ്പിൽ 17 പേർക്കും രോഗം പിടിപെട്ടു. കുമാരമംഗലത്ത്‌ 15 പേർക്ക്‌ രോഗം ബാധിച്ചു. കാഞ്ചിയാറിലും കട്ടപ്പനയിലും 13 പേർക്കു വീതവും മരിയാപുരത്ത്‌ 12 പേർക്കും സ്ഥിരീകരിച്ചു. കരുണാപുരത്ത്‌ പത്തും നെടുങ്കണ്ടം, കരിമണ്ണൂർ പഞ്ചായത്തുകളിൽ ഒമ്പതു വീതവും രോഗബാധിതരുണ്ട്‌. അടിമാലി, അയ്യപ്പൻകോവിൽ, ചക്കുപള്ളം, കുമളി പഞ്ചായത്തുകളിൽ ഏഴു വീതവും വെള്ളത്തൂവൽ, മണക്കാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ആറു വീതവും ഇടവെട്ടി, കാന്തല്ലൂർ, മാങ്കുളം, വാത്തിക്കുടി പഞ്ചായത്തുകളിൽ അഞ്ചു പേരിൽ വീതവും രോഗം സ്ഥിരീകരിച്ചു.
കണ്ടെയ്‌ൻമെന്റ്‌ മേഖലകൾ
അയ്യപ്പൻകോവിൽ പഞ്ചായത്തിലെ എട്ടും ഒമ്പതും വാർഡുകളും വണ്ടിപ്പെരിയാർ പഞ്ചായത്തിലെ 15, 17 വാർഡുകളും പൂർണമായി കണ്ടെയ്‌ൻമെന്റ്‌ മേഖലകളാക്കി. കഞ്ഞിക്കുഴി പഞ്ചായത്തിലെ രണ്ടും മൂന്നും വാർഡുകളും ഉപ്പുതറയിലെ 13, 14, 17 വാർഡുകളും നിലവിൽ കണ്ടെയ്‌ൻമെന്റ്‌ മേഖലകളാണ്‌. മരിയാപുരം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽപ്പെടുന്ന മില്ലുംപടി ജങ്‌ഷൻ മുതൽ ചാലിക്കട വരെയും കുമാരമംഗലം പഞ്ചായത്ത്‌ ഏഴാം വാർഡിലെ റേഷൻകട പടി മുതൽ പുതുച്ചിറ സിറ്റി വരെയും പെരുമ്പിള്ളിച്ചിറ അങ്കണവാടിയുടെ 500 മീറ്റർ ചുറ്റളവും കണ്ടെയ്‌ൻമെന്റ്‌ മേഖലകളായി തുടരും‌.
 
ആശുപത്രിയിൽ 459 രോഗികൾ; 

വീടുകളിൽ 2,119 പേർ
കോവിഡ്‌ ബാധിച്ച്‌ ജില്ലയിലെ വിവിധ ആശുപത്രികളിലായി 459 രോഗികളാണ്‌ ചികിത്സയിലുള്ളത്‌. 2,119 പേർ ഹോം ഐസൊലേഷനിലുമാണ്‌. 393 പേർ ആശുപത്രി നിരീക്ഷണത്തിലുണ്ട്‌. പുതുതായി 579 പേർക്ക്‌‌ ഹോം ക്വാറന്റൈൻ നിർദേശിച്ചു. ആകെ 3,506 പേർ ഹോം ക്വാറന്റൈനിലുണ്ട്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top