23 October Wednesday
മന്ത്രി എം എം മണി വിതരണം ചെയ‌്തു

അക്ഷയ സംരംഭകർക്ക‌് ടാബായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

അക്ഷയ സംരംഭകർക്കുള്ള ടാബ്‌ വിതരണം കലക്ടറേറ്റ്‌ കോൺഫറൻസ്‌ ഹാളിൽ മന്ത്രി എം എം മണി നിർവഹിക്കുന്നു

  

ഇടുക്കി
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് ആരംഭിച്ച അക്ഷയ സംരംഭകർക്കായുള്ള ടാബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി എം എം മണി നിർവഹിച്ചു. കലക്ടർ എച്ച‌് ദിനേശൻ അധ്യക്ഷനായി. അക്ഷയ വഴി നടപ്പാക്കുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്നും സർക്കാരിന്റെ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന‌ും മന്ത്രി പറഞ്ഞു. പതിനേഴ‌് വർഷമായി വിപുലമായ സേവനങ്ങൾ നൽകുന്നതിന്റെ ഉത്തരവാദിത്തവും അ്ക്ഷയ കേന്ദ്രങ്ങൾ നിർവഹിച്ചുവരികയാണ്‌.
 2002ൽ മലപ്പുറത്ത് തുടക്കംകുറിച്ച അക്ഷയ പദ്ധതി വിജ്ഞാന വിനിമയ കേന്ദ്രമായും ജനങ്ങൾക്ക് സേവന കേന്ദ്രമായും പ്രവർത്തിക്കുന്നു. സർക്കാർ സേവനങ്ങളും സംവിധാനങ്ങളും വേഗത്തിൽ ജനങ്ങളിൽ എത്തിക്കുന്നു. ആധാറിൽ പേര‌് ചേർക്കൽ, പുതുക്കൽ, ആശുപത്രിയിൽ പോയി നവജാത ശിശുക്കൾക്ക് ആധാർ നൽകുക, ഡിജിറ്റൽ സാക്ഷരതാ പ്രചാരണം, ജീവൻ പ്രമാൺ, ലൈഫ് സർടിഫിക്കറ്റ് എന്നിവ പൊതുജനങ്ങൾക്ക് നൽകുന്നതിനു വേണ്ടിയാണ് സംസ്ഥാന സർക്കാർ അക്ഷയ സംരംഭകർക്ക് സൗജന്യമായി ടാബ് വിതരണം ചെയ്യുന്നത്. മന്ത്രി എം എം മണി നറുക്കെടുത്ത അഞ്ച‌് അക്ഷയ സംരംഭകർക്ക് ടാബ് വിതരണം ചെയ്തു. ബിജു സി മാത്യു സോഫ്റ്റ് സ്‌കിൽ പരിശീലനം നൽകി. ജില്ലാ പ്ലാനിങ് ഓഫീസർ കെ കെ ഷീല, ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, അക്ഷയ ജില്ലാ പ്രോജക്റ്റ് കോ ഓർഡിനേറ്റർ സി എം ഷംനാദ്  എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top