25 May Monday

പളനി പാതയിൽ വാഹനങ്ങളിൽ സോപ്പുവെള്ളം തളിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 

 
മറയൂർ
കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് കടക്കുന്ന ഭാഗങ്ങളിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹന പരിശോധന നടത്തി വിവരങ്ങൾ ശേഖരിക്കുന്ന പ്രവർത്തങ്ങൾ തമിഴ്നാട് ആരോഗ്യവകുപ്പ് ആരംഭിച്ചു. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾ സോപ്പ് വെള്ളവും ആൽക്കലൈൻ ലായനിയും തളിച്ചശേഷമാണ് തമിഴ്നാട്ടിലേക്ക് പ്രവേശിപ്പിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശബരിമല–- -പഴനി തീർഥാടന പാതയിലെ മറയൂർ അതിർത്തി ചെക്‌പോസ്റ്റിൽ പരിശോധനയും നിരീക്ഷണവും ആരംഭിച്ചു. മറയൂർ കരിമുട്ടി ചെക്‌പോസ്റ്റിലാണ് പൊലീസും മറയൂർ സാമൂഹ്യാരോഗ്യ കേന്ദ്രവും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയത്. അയൽ സംസ്ഥാനങ്ങളിലെയും വിദേശവിനോദ സഞ്ചാരികളും മറ്റു കേന്ദ്രങ്ങളിൽനിന്ന് മറയൂർ, മൂന്നാർ സന്ദർശനത്തിനായി എത്താൻ പ്രധാനമായും ആശ്രയിക്കുന്ന പാതയാണിത്‌. സഞ്ചാരികൾ ഉൾപ്പെടെയുള്ളവരുടെ സമഗ്ര വിവരങ്ങൾ ചോദിച്ച് രേഖപ്പെടുത്തുന്നുണ്ട്.  
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top