21 February Thursday

പൊലീസ്‌ വാഹനം തടഞ്ഞ 3 ബിജെപി നേതാക്കൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
കട്ടപ്പന 
ശബരിമല ദർശനത്തിനായി തമിഴ്നാട്ടിൽനിന്നും വന്ന മനീതി സംഘത്തിനൊപ്പമെത്തിയ പൊലീസ്‌ വാഹനം തടഞ്ഞ മൂന്ന്‌ ബിജെപി പ്രവർത്തകർ റിമാൻഡിൽ.
   സംഘപരിവാർ പ്രവർത്തകരായ വി എസ് രതീഷ്, ജയകുമാർ, മനോജ്  എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്. മനീതി സംഘത്തെ കട്ടപ്പന പാറക്കടവിൽവച്ചാണ്‌ ഇവർ തടഞ്ഞത്‌. പൊലീസെത്തി ഇവരെ മാറ്റിയശേഷം സംഘവുമായി പോയിരുന്നു. തുടർന്ന്‌ ഇതിന്‌ പിന്നിലായെത്തിയ നെടുങ്കണ്ടം എസ‌്ഐയുടെ വാഹനം തടഞ്ഞുനിർത്തുകയും ഉദ്യോഗസ്ഥർക്കെതിരെ തട്ടികയറുകയും ചെയ്‌തിരുന്നു. 
   പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്. പൊലീസ്‌ വാഹനത്തിന്‌ മുമ്പിൽ നിലയുറപ്പിച്ചാണ്‌ ഇവർ തടഞ്ഞത്‌. മനീതിസംഘം ദർശനത്തിനായി പോയപ്പോഴും തിരികെ വന്നപ്പോഴും സംഘർഷവും തടയലും ഉണ്ടായി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top