മറയൂർ
ചിന്നാർ വന്യജീവി സങ്കേതത്തിന് സമീപം ജനവാസ കേന്ദ്രങ്ങളിലും വനമേഖലയിലും അലഞ്ഞുതിരിഞ്ഞ് അവശനിലയിൽ മ്ലാവ്. വ്യാഴാഴ്ച രാവിലെ ആറോടെ കരിമുട്ടി മേഖലയിലാണ് മ്ലാവിനെ നടക്കാൻ കഴിയാത്ത അവസ്ഥയിൽ കണ്ടത്. ഭക്ഷണം കഴിക്കാൻ പറ്റാത്ത നിലയിലാണ്. സമീപവാസികൾ വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് വനപാലകർ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിച്ചു. മൂന്നാർ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർ ചികിത്സ ആരംഭിച്ചിട്ടുണ്ട്.