01 October Saturday
സ്വാതന്ത്ര്യ ദിനാഘോഷം ഐഡിഎ ഗ്രൗണ്ടില്‍

മന്ത്രി റോഷി അഗസ്റ്റിന്‍ പതാക ഉയര്‍ത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022
ഇടുക്കി
75–--ാം സ്വാതന്ത്ര്യ ദിനാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ തിങ്കൾ രാവിലെ 8.40ന് മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും.  പൊലീസ്, വനിത പൊലീസ്, എആർ ക്യാമ്പ്, എക്‌സൈസ്, വനം, അഗ്നിരക്ഷാസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ്‌ ഗൈഡ്‌സ്, എസ് പിസി എന്നിവർ പരേഡിൽ അണിനിരക്കും. കഞ്ഞിക്കുഴി സ്‌കൂളിലേയും, എംആർഎസിലേയും എസ്‌പിസി കുട്ടികൾ ബാൻഡ് മേളം ഒരുക്കും. നവോദയ വിദ്യാലയത്തിലെ കുട്ടികൾ ദേശീയഗാനം ആലപിക്കും. കേന്ദ്രീയവിദ്യാലയത്തിലെ കുട്ടികളാണ് ദേശഭക്തിഗാനം ആലപിക്കുന്നത്. ലോക സമാധാന സന്ദേശത്തിനായി ലോക ഡോക്യുമെന്ററി ‘സല്യൂട്ട് ദി നേഷൻസ്' ഒരുക്കിയ തെരേസ ജോയ്, ആഗ്നസ് ജോയ് എന്നിവരെ സ്വതന്ത്ര്യദിനാഘോഷ വേദിയിൽ മൊമന്റോ നൽകി അനുമോദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top