22 September Sunday

ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ പ്രസ് ക്ലബ്ബും പൊലീസും

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

പ്രസ് ക്ലബ് ഭാരവാഹികൾക്ക് സാധനസാമഗ്രികൾ കൈമാറി ദുരിതാശ്വാസ സമാഹരണം തൊടുപുഴ ഡിവൈഎസ്‌പി കെ പി ജോസ് ഉദ്ഘാടനം ചെയ്യുന്നു

 

തൊടുപുഴ
പ്രളയം തകർത്ത നാടിനുവേണ്ടി ഇടുക്കി പ്രസ് ക്ലബ്ബും പൊലീസ് അസോസിയേഷൻ, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയും സംയുക്തമായി സഹായമെത്തിക്കുന്ന പരിപാടിക്ക് തുടക്കം. ജില്ലയിലെമ്പാടുംനിന്ന് ധനസഹായവും ഭക്ഷ്യവസ്തുക്കളടക്കം സാമഗ്രികളും തൊടുപുഴ പ്രസ് ക്ലബ്ബിലും തൊടുപുഴ പൊലീസ് സ്റ്റേഷനിലുമായി സ്വീകരിച്ചുതുടങ്ങി. 
പൊലീസ് സഹകരണ സംഘം സമാഹരിച്ച അരലക്ഷം രൂപയുടെ സാധനങ്ങൾ പ്രസ് ക്ലബ് ഭാരവാഹികൾക്ക് കൈമാറി. തൊടുപുഴ ഡിവൈഎസ‌്പി കെ പി ജോസ് ഉദ്ഘാടനം ചെയ്തു. സ്വീകരണ ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ്‌ അഷ്റഫ് വട്ടപ്പാറ അധ്യക്ഷനായി. പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ബൈജു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സനൽ ചക്രപാണി എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം എൻ സുരേഷ് നന്ദി പറഞ്ഞു. 
ദുരിത ബാധിതർക്ക് ഉപകാരപ്രദമായ ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളുമടക്കം എത്തിച്ചുനൽകി സംഘടനകളും വ്യക്തികളും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top