15 September Sunday

വഴിക്കണ്ണ് ട്രാഫിക് ലോക് അദാലത്ത് 17ന്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

 

 
ഇടുക്കി 
ജില്ലാ ലീഗൽ സർവീസ്‌ അതോറിറ്റി നേതൃത്വം കൊടുക്കുന്ന വഴിക്കണ്ണ് പദ്ധതിയുടെ ഭാഗമായി 17ന് പകൽ രണ്ടിന്‌ തൊടുപുഴ വ്യാപാരി ട്രസ്റ്റ് ഹാളിൽ ട്രാഫിക് ലോക് അദാലത്ത് സംഘടിപ്പിക്കും. ഒരു വർഷമായി തൊടുപുഴയിൽ പദ്ധതിയുടെ ഭാഗമായി ട്രാഫിക് നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണം, വാഹന പരിശോധന, കൗൺസലിങ്‌ എന്നിവ നടത്തുന്നുണ്ട്‌. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ സർവേയിലൂടെ നിരത്തുകളിലെ ഭൗതിക സൗകര്യങ്ങളുടെ കുറവ് അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും കണ്ടെത്തി. ജങ്‌ഷനുകളിൽ സ്‌പീഡ് നിയന്ത്രണത്തിനുള്ള സംവിധാനം, ദിശാബോർഡുകൾ, മുന്നറിയിപ്പ് ബോർഡുകൾ, കാൽനടയാത്രക്കാരുടെ സുരക്ഷിതക്കുറവ്, അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ, ബസ് റൂട്ട് പ്രശ്‌നങ്ങൾ, സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിങ്‌, നിയമവിരുദ്ധമായ ഓട്ടോറിക്ഷ സ്റ്റാൻഡുകൾ, ഫുട്പാത്തുകളുടെയും റോഡ് പുറമ്പോക്കുകളുടെയും അനധികൃത കൈയേറ്റങ്ങൾ, അശാസ്ത്രീയമായ വഴിയോരക്കച്ചവടം, വൺവേ സംവിധാനത്തിലെ തകരാറുകൾ ഇവയെല്ലാം പരിഹരിക്കണമെന്നും നിർദേശം വന്നു. ഇതിന്റെ തുടർച്ചയായാണ്‌ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും പങ്കെടുപ്പിച്ച്‌ ട്രാഫിക് ലോക് അദാലത്ത് സംഘടിപ്പിച്ചത്.
ടൗണിലെ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ലോക് അദാലത്തിൽ ചർച്ചയിലൂടെ പരിഹരിക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദ് അദാലത്ത് ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് എംഎൽഎ മുഖ്യാതിഥിയാകും. ജില്ലാ ജഡ്ജി മുഹമ്മദ് വസിം അധ്യക്ഷനാകും. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top