20 November Wednesday

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ക്ഷീരകർഷക മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019

 

 
തൊടുപുഴ
കേരള സ‌്റ്റേറ്റ‌് മിൽക്ക‌് സൊസൈറ്റീസ‌് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച‌് ക്ഷീരകർഷകർ തൊടുപുഴയിലെ ക്ഷീര വികസനവകുപ്പ‌് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക്‌ മാർച്ച‌് നടത്തി. പാൽവില വർധിപ്പിക്കുക, ഇൻസന്റീവ‌് തുക വർധിപ്പിച്ച‌് എല്ലാമാസവും ലഭ്യമാക്കുക, അയൽ സംസ്ഥാനത്തുനിന്നെത്തുന്ന പാലിന്റെ പരിശോധന കർശനമാക്കുക, തൊഴിലുറപ്പ്‌ പദ്ധതിയിൽ ക്ഷീരകർഷകരെയും ഉൾപ്പെടുത്തുക, കർഷകർക്ക‌് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ കൺസ്യൂമർഫെഡുമായി സഹകരിച്ച‌് ക്ഷീരസംഘങ്ങൾ വഴി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച‌്.
 അസോസിയേഷൻ ജില്ലാ പ്രസിഡന്റ‌് ജോയി അമ്പാട്ട‌് ഉദ‌്ഘാടനം ചെയ‌്തു. തൊടുപുഴ താലൂക്ക‌് പ്രസിഡന്റ‌് എം ടി ജോണി അധ്യക്ഷനായി. ബ്ലോക്ക്‌ പ്രസിഡന്റുമാരായ എബ്രാഹം ജോസഫ‌്, എസ‌് വിജു, സോണി, ബിജു പോൾ, ജോണി, ജോസുകുട്ടി അരീപ്പറമ്പിൽ, രമേശ‌് തോട്ടത്തിൽ, ജോൺസൺ ജോർജ‌് എന്നിവർ സംസാരിച്ചു. സാജു മാത്യു സ്വാഗതവും സാജു കുര്യാക്കോസ‌് നന്ദിയും പറഞ്ഞു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top