21 June Monday

1,284 കോവിഡ്‌ രോഗികൾ; തൊടുപുഴയിൽ 141 പേർ

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 തൊടുപുഴ

ജില്ലയിൽ 1284 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1245 പേർക്കും സമ്പർക്കത്തിലൂടെയാണ്‌ രോഗം. 25.36 ശതമാനമാണ്‌ രോഗസ്ഥിരീകരണ നിരക്ക്. 11 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യപ്രവർത്തകനും രോഗം ബാധിച്ചു. 715 പേർ രോഗമുക്തരായി. 
    തൊടുപുഴയിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നു. വെള്ളിയാഴ്ച 141 പേർക്കാണ്‌ രോഗം. അടിമാലി–- 72, നെടുങ്കണ്ടം–- 52, ഉടുമ്പന്നൂർ–- 51, വെള്ളിയാമറ്റം–- 47, കാന്തല്ലൂർ–- 45, വെള്ളത്തൂവൽ–- 43, വണ്ടൻമേട്–- 42, ഇടവെട്ടി, വണ്ണപ്പുറം 41 വീതം, അറക്കുളം, കാഞ്ചിയാർ, കുമളി 38 വീതം, ഏലപ്പാറ–- 37, രാജകുമാരി–- 33, കുമാരമംഗലം, പാമ്പാടുംപാറ 31 വീതം, മുട്ടം–- 29, ഉടുമ്പൻചോല, ഉപ്പുതറ 28 വീതം എന്നിങ്ങനെ രോഗം സ്ഥിരീകരിച്ചു. കരിമണ്ണൂർ, മണക്കാട് 25 വീതം, പള്ളിവാസൽ–- 24, കട്ടപ്പന, കോടിക്കുളം 23 വീതം, വണ്ടിപ്പെരിയാർ–- 21, കുടയത്തൂർ–- 19, കരിങ്കുന്നം, പീരുമേട് 18 വീതം, ചക്കുപള്ളം, മൂന്നാർ 15 വീതം എന്നിങ്ങനെ ചികിത്സ തേടി. കരുണാപുരം, വാത്തിക്കുടി 14 വീതം, കഞ്ഞിക്കുഴി, സേനാപതി 13 വീതം, ആലക്കോട്, രാജാക്കാട്, മാങ്കുളം, വാഴത്തോപ്പ് 10 വീതം രോഗം സ്ഥിരീകരിച്ചു. കൊന്നത്തടിയിൽ ഒമ്പതും കൊക്കയാർ, പുറപ്പുഴ പഞ്ചായത്തുകളിൽ ആറു വീതവും ഇരട്ടയാർ, കാമാക്ഷി പഞ്ചായത്തുകളിൽ അഞ്ചു വീതവും രോഗികളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top