17 August Saturday
എൽഡിവൈഎഫ‌് യൂത്ത്‌ പാർലമെന്റ്‌

പ്രകാശ‌് കാരാട്ട‌് 16ന‌് ഉദ‌്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
കട്ടപ്പന
എൽഡിവൈഎഫ‌് നേതൃത്വത്തിൽ 16ന‌് കട്ടപ്പനയിൽ യൂത്ത‌് പാർലമെന്റ‌് സംഘടിപ്പിക്കുമെന്ന‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹൈറേഞ്ച്‌ സംരക്ഷണ സമിതി പിന്തുണയുള്ള എൽഡിഎഫ്‌ സ്വതന്ത്ര സ്ഥാനാർഥി അഡ്വ. ജോയ്‌സ്‌ ജോർജിന്റെ വിജയത്തിനായി സംഘടിപ്പിക്കുന്ന യൂത്ത‌് പാർലമെന്റ‌് കട്ടപ്പന നഗരസഭ മിനി സ‌്റ്റേഡിയത്തിൽ നടക്കും. പകൽ മൂന്ന‌ിന‌് ഐടിഐ ജങ‌്ഷനിൽനിന്ന‌് പ്രകടനം ആരംഭിക്കും. തുടർന്ന‌് പൊതുസമ്മേളനം സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാരാട്ട‌് ഉദ‌്ഘാടനം ചെയ്യും.
   ജില്ലയിലെ ആയിരത്തോളം ബൂത്തിൽനിന്നും പത്ത്‌ യുവാക്കൾ വീതം യൂത്ത്‌ പാർലമെന്റിൽ പങ്കെടുക്കും. എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയത്തിനായി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്‌. കലാജാഥകൾ, വിളംബര റാലികൾ, യുവതി സംഗമം, ടൂ വീലർ റാലി തുടങ്ങിയ പരിപാടികൾക്ക്‌ വലിയ പിന്തുണയാണ്‌ യുവാക്കളിൽനിന്നും ലഭിക്കുന്നത്‌. 
   ജില്ലയിൽ 3000 യൂത്ത്‌ സ്‌ക്വാഡുകൾ ഭവന സന്ദർശനങ്ങൾ നടത്തി യുവതീ യുവാക്കളോട്‌ ഇടതുപക്ഷ സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്യാൻ അഭ്യർഥിച്ചു. പരിപാടിയിൽ മന്ത്രി എം എം മണി, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ്‌ ആർ സജിലാൽ, ജനാധിപത്യ കേരള ജോൺഗ്രസ്‌ യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന പ്രസിഡന്റ്‌ മൈക്കിൾ ജയിംസ്‌, എൽഡിഎഫ്‌ നേതാക്കളായ കെ കെ ജയചന്ദ്രൻ, കെ കെ ശിവരാമൻ എന്നിവർ പങ്കെടുക്കും. 
   വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്‌ ജില്ലാ സെക്രട്ടറി രമേശ്‌ കൃഷ്‌ണൻ, കട്ടപ്പന ബ്ലോക്ക്‌ സെക്രട്ടറി ജിബിൻ മാത്യു, എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി വി എസ്‌ അഭിലാഷ്‌, ജനാധിപത്യ കേരള ജോൺഗ്രസ്‌ യൂത്ത്‌ ഫ്രണ്ട്‌ സംസ്ഥാന സെക്രട്ടറി സിജോ, ജില്ലാ പ്രസിഡന്റ്‌ ടോണി ജോസ‌്, ജാക‌്സൺ ജോസ‌് എന്നിവർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top