20 March Wednesday

പരാതിക്കാരനെ കലക്ടർ സന്ദർശിച്ചു; പ്രളയ നഷ്ടപരിഹാരം ഇന്ന‌ുനൽകും

വെബ് ഡെസ്‌ക്‌Updated: Friday Feb 15, 2019

  ഇടുക്കി

പ്രളയത്തിൽ തകർന്ന വീടിനു നഷ്ടപരിഹാരം ലഭിച്ചില്ലെന്നുകാണിച്ച് ചുമരിൽ പ്രതിഷേധക്കുറിപ്പെഴുതിയ വെള്ളത്തൂവൽ തണ്ണിക്കോട്ട് വീട്ടിൽ ജോസഫിനെ കലക്ടർ കെ ജീവൻബാബു സന്ദർശിച്ച് വസ്തുതകൾ ആരായുകയും നഷ്ടപരിഹാരം സംബന്ധിച്ച തെറ്റിദ്ധാരണകൾ നീക്കുകയുംചെയ്തു. ജോസഫിന്റെ വീടിന് 16--‐ 29 ശതമാനം കേടുപാട് സംഭവിച്ച വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നത്. എന്നാൽ, ജോസഫിന്റെ അപ്പീൽ അപേക്ഷ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 60--‐ 74 ശതമാനം നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി അസിസ്റ്റന്റ‌് എക്‌സിക്യൂട്ടീവ് എൻജിനിയർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ മാനദണ്ഡപ്രകാരമുള്ള ധനസഹായം വെള്ളിയാഴ്ച ജോസഫിന് നൽകാൻ കലക്ടർ നിർദേശം നൽകി.
നേരത്തെ നാശനഷ്ടം തിട്ടപ്പെടുത്തിയതനുസരിച്ചുള്ള ധനസഹായമായ 60,000 രൂപ കൈമാറുന്നതിന് അധികൃതർ പലപ്രാവശ്യം ജോസഫിനെ സമീപിച്ചിരുന്നെങ്കിലും ബാങ്ക് അക്കൗണ്ട് രേഖകൾ നൽകാൻ തയ്യാറായിരുന്നില്ല. ജോസഫ് വാടകയ‌്ക്ക‌് നൽകിയിരുന്ന വീടിന്റെ ഭാഗത്ത‌് കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചതിനാലാണ‌് 16-‐ 29 ശതമാനം കാറ്റഗറിയിൽ ഉൾപ്പെട്ടതെനനനൊണ‌് പഞ്ചായത്ത് അധികൃതർ വിശദീകരിക്കുന്നത്. നാശനഷ്ടത്തിന്റെ തോത് വർധിപ്പിച്ച് ഉയർന്ന വിഭാഗത്തിലേക്ക് മാറ്റിയതിനെ തുടർന്ന് വ്യാഴാഴ‌്ച ജോസഫ് ബാങ്ക് പാസ്ബുക്കിന്റെ പകർപ്പും അനുബന്ധ രേഖകളും വില്ലേജ് ഓഫീസിൽ സമർപ്പിച്ചു. ആനുകൂല്യം ലഭിക്കുന്നതിനു കൈക്കൂലി ആവശ്യപ്പെട്ടു എന്നതു സംബന്ധിച്ച പരാതി അടിസ്ഥാന രഹിതമാണെന്ന് കലക്ടർ വ്യക്തമാക്കി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top