29 May Sunday

ജില്ലാ 
ക്ഷീരകര്‍ഷക
സംഗമം 17ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
തൊടുപുഴ 
ജില്ലാ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷീരവികസന വകുപ്പ് വാർഷിക പദ്ധതി അനുസരിച്ച്‌ ജില്ലാ ക്ഷീരകർഷക സംഗമം തിങ്കൾ രാവിലെ 10ന്‌ പാണ്ടിപ്പാറ സെന്റ് ജോസഫ് പാരീഷ് ഹാളിൽ നടത്തുമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മിൽമ ചെയർമാൻ ജോൺ തെരുവത്ത് ഉദ്ഘാടനംചെയ്യും. അതിനുശേഷം ക്ഷീരകർഷകർക്കായി ബാങ്കുകളുടെ വിവിധ വായ്‌പ പദ്ധതികളെക്കുറിച്ച് സെമിനാറും ഡയറി ക്വിസും നടത്തും.
 പകൽ 12ന്‌ ചേരുന്ന സമ്മേളനവും പാണ്ടിപ്പാറ ക്ഷീരസഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരവും മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും. എം എം മണി എംഎൽഎ അധ്യക്ഷനാകും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ പി ജെ ജോസഫ്, വാഴൂർ സോമൻ, അഡ്വ. എ രാജ എന്നിവർ മികച്ച ക്ഷീരകർഷകരെ ആദരിക്കും. ക്ഷീരസഹകരണസംഘം പ്രസിഡന്റായി 25 വർഷം പൂർത്തിയാക്കിയവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പും ക്ഷീരമേഖലയ്‌ക്ക്‌ വികസന ഫണ്ടിന്റെ കൂടുതൽ വിഹിതം നീക്കിവച്ച ബ്ലോക്ക് പഞ്ചായത്തിനെ ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി പി സുരേഷ്‌കുമാറും പഞ്ചായത്തിനെ ജില്ലാ ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസും ആദരിക്കും.
    ജില്ലയിൽ ഏറ്റവും കൂടുതൽ പാൽ സംഭരിക്കുന്ന സംഘത്തിനുള്ള പുരസ്‌കാരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഉഷാകുമാരി മോഹൻകുമാർ നൽകും. ക്ഷീരമേഖലയിൽനിന്ന്‌ ത്രിതല പഞ്ചായത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാർഷിക കടാശ്വാസ കമീഷനംഗം ജോസ് പാലത്തിനാൽ ആദരിക്കും. വാർത്താസമ്മേളനത്തിൽ സോണി ചൊള്ളാമഠം, മിനി ജോസഫ്‌, സണ്ണി തെങ്ങുംപള്ളിൽ, പോൾ മാത്യു, കെ പി ബേബി, ബെന്നറ്റ്‌ പാഴിയാങ്കൽ, വി വി കുഞ്ഞൂട്ടി, എം എം ജോർജ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top