24 January Friday

പാര്‍ടിക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020
 കുമളി
തമിഴ്നാട്ടിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എ അബ്ദുൾവഹാബിന്റെ വേർപാടിൽ സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലയിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ ഏറെ സംഭാവന ചെയ്‌ത വ്യക്തിയായിരുന്നു അബ്ദുൾവഹാബ്.വളരെ ചെറുപ്പത്തിൽതന്നെ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ഭാഗമായുള്ള പ്രവർത്തനത്തിന്‌ അബ്ദുൾവഹാബ് എത്തുകയും പിന്നീട് ഇടുക്കി ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ ആ കമ്മിറ്റിയുടെ ഭാഗമായും പ്രവർത്തിച്ചു.
മൂന്നാർ, പീരുമേട് ഉൾപ്പെടെയുള്ള തോട്ടം മേഖലയിൽ പാർടിയും തൊഴിലാളി സംഘടനയും കെട്ടിപ്പടുക്കുന്നതിൽ സജീവമായിരുന്നു. മൂന്നാർ മേഖലയിൽ ഇക്കായോടൊപ്പം ചേർന്നായിരുന്നു പാർടി സംഘാടനം. തമിഴ്നാട്ടിൽ മാത്രമല്ല, കേരളത്തിലും ഇടുക്കി ജില്ലയിലും ഏറെക്കാലം പ്രവർത്തിച്ച അദ്ദേഹം പാർടിക്ക് മറക്കാനാവാത്ത വ്യക്തിത്വത്തിനുടമയാണ്‌. ഭാര്യ ഐഷാ വഹാബ് കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. എല്ലാ സന്ദർഭങ്ങളിലും സാധാരണക്കാരോടൊപ്പം നിൽക്കുകയും പാർടി പ്രവർത്തകനായി മരണംവരെ തുടരാനും സഖാവിന് കഴിഞ്ഞുവെന്നും ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top