20 October Wednesday

മൂന്നിടത്ത് കാലാവസ്ഥാ 
നിരീക്ഷണ നിലയങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനിൽ സ്ഥാപിച്ച പ്രാദേശിക 
കാലാവസ്ഥാനിലയം

 നെടുങ്കണ്ടം

ഉടുമ്പന്‍ചോല താലൂക്കിലെ മൂന്ന് കേന്ദ്രങ്ങളിൽ സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥാ നിലയങ്ങൾ (ഓട്ടോമാറ്റിക്‌ വെതർ സ്‌റ്റേഷൻ) സ്ഥാപിച്ചു. നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍, ഇരട്ടയാര്‍ വില്ലേജ് ഓഫീസ്, ശാന്തന്‍പാറ എന്നിവിടങ്ങളിലാണ് കാലാവസ്ഥാ നിലയങ്ങൾ ആരംഭിച്ചത്. ജീവനക്കാരുടെ സഹായമില്ലാതെ കാലാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് അപ്പപ്പോള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന് അയ്ക്കുന്ന സംവിധാനമാണിത്‌. മഴയുടെ അളവ്, കാറ്റിന്റെ ഗതിയും വേഗതയും, താപനില, അന്തരീക്ഷമര്‍ദം തുടങ്ങിയവയാണ് ഇവിടെനിന്ന്‌ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കുന്നത്. കാലാവസ്ഥാ നിരീക്ഷണത്തില്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുകയാണ് വകുപ്പ്. അതത്‌ പ്രദേശത്തെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ മനസ്സിലാക്കുന്നതിനും വേഗത്തില്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും കാലാവസ്ഥാ വകുപ്പിന് സാധിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top