23 September Wednesday

ഉറ്റവരുടെ ഉയിരിനായി...

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

 മൂന്നാർ 

തോരാമഴയിലും ഉറ്റവരുടെ ഉയിരിനായി കണ്ണിമ ചിമ്മാതെ ഇവർ കാത്തിരി ക്കുകയാണ്. രക്ഷാദൗത്യം നടക്കുന്ന പെട്ടിമുടിയിൽ കറുപ്പായിയും, മുരുക യ്യയും,  കാർത്തികയുമുണ്ട്. ഉടയവരും കൂട്ടുകാരുമൊക്കെ മണ്ണിനടിയിലായിട്ട് ഏഴ്  ദിവസമാകുന്നു. ഇനിയും കണ്ടുകിട്ടാനുള്ളവരിൽ തന്റെ പ്രിയപ്പെട്ടവരും ഉണ്ട്. കണ്ടെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ ഇതുവരെ  ജീവിച്ചിരുന്ന ചുറ്റുപാടുകളും കണ്ടുകൊണ്ടിരുന്ന ആളുകളെയും ഇനിയൊരിക്കലും കാണാൻ കഴിയില്ലെന്ന യാഥാർത്ഥ്യത്തിൽതന്നെയാണ് ഇവർ. എന്നാലും ചെറിയൊരു പ്രതീക്ഷ ഇവരുടെ മിഴികളിൽ കാണാൻ കഴിയും. ഇവർക്ക്  പങ്കുവെയ്ക്കാനുള്ളതും  പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഓർമകളാണ്. ആ വലിയ ദുരന്തത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടത് അത്ഭുതകരമെന്ന് അവർ പറയുന്നു. തങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കണ്ട് ആശ്വാസം നൽകാനെത്തിയ മുഖ്യ മന്ത്രി, ഗവർണ്ണർ, മന്ത്രിമാർഅടക്കമുള്ളവരോട് തങ്ങൾ അനുഭവിച്ച വേദനയും വേർപാടും വിവരിച്ചു.
കൺമുന്നിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ മുറിവുകൾ രക്ഷപെട്ട മറ്റുള്ള  കുടുംബങ്ങളും  പങ്കുവയ്ക്കുന്നു. മലമുകളിൽ നിന്ന് എന്തോ ഉഗ്രശ ബ്ദത്തോടെ വരുന്നമ്മേ എന്ന് പറഞ്ഞ്  അമ്മയുടെ അരികിലേക്ക് ഓടിയെത്തിയ മിഥുനും ഭീതിപ്പെടുത്തുന്ന ആ നിമിഷങ്ങൾ പങ്കുവെച്ചു. ഒരു നിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു.  അവന്റെ കൂട്ടുകാരൊക്കെയും  മണ്ണിടിച്ചിലകപ്പെട്ടിരുന്നു. ഒന്നിച്ച് പഠിച്ചിരുന്നവർ. കളികൂട്ടുകാർ. ഒരുനിമിഷംകൊണ്ട് എല്ലാം കഴിഞ്ഞു. ഞങ്ങളുടെ ജീവൻ മാത്രം തിരിച്ച് തന്നു. ഒരു കുടുംബമായി ജീവിച്ചവരെ ഒന്നും ബാക്കിവയ്ക്കാതെ കൊണ്ടുപോയി. പറഞ്ഞ് തീർക്കാൻ  ഇവർക്ക് കഴിയുന്നില്ല. തിരിച്ചുകിട്ടിയ ജീവനും അതിനൊപ്പം നഷ്ടമായ സ്നേഹബന്ധങ്ങളുടെ ഓർമകളും ഇവിടെയുള്ള ഓരോരുത്തരിലുമുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top