16 November Saturday

റോഡിലെ മണ്ണ് നീക്കം ചെയ്‌തുതുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

മൂന്നാർ
മഴ കുറഞ്ഞതോടെ റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്തുതുടങ്ങി. കൊച്ചി‐ മധുര ദേശീയപാതയിൽ ഹെഡ് വർക്ക്സ് ഡാമിനുസമീപം നാലിടത്താണ്‌ മണ്ണിടിഞ്ഞുവീണത്‌. മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെയാണ്‌ ദേശീയപാത അധികൃതർ മണ്ണുനീക്കം ചെയ്യുന്നത്‌. മൂന്നാർ ടൗണിനുസമീപം നല്ലതണ്ണി കവലയിൽ ഓട്ടോ സ്റ്റാൻഡിന്‌ സമീപം വീണ കല്ലും മണ്ണും നീക്കംചെയ്തു. 
ടോപ് സ്റ്റേഷൻ റോഡിൽ ഫോട്ടോ പോയിന്റിനുസമീപം റോഡിനടിയിൽനിന്ന്‌ മണ്ണിളകി അപകടാവസ്ഥയിലായ പ്രദേശം മൂന്നാർ ഡിവൈഎസ്‌‌പി എസ് രമേശ് കുമാർ സന്ദർശിച്ചു. അടിയന്തരമായി തകർന്ന റോഡിന്റെ പണി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. 
അതേസമയം, പെരിയവരൈ താൽക്കാലിക പാലത്തിലൂടെ ചെറുവാഹനങ്ങൾ കടത്തി വിട്ടതോടെ എസ്റ്റേറ്റ് മേഖലകളിലേക്കുള്ള യാത്ര സാധാരണ നിലയിലായി. പാലത്തിന്റെ കൈവരികൾ ബലപ്പെടുത്തിയതിനുശേഷം ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടത്തിവിടും. രാവിലെ ആറുമുതൽ രാത്രി എട്ടുവരെയാണ് ചെറുവാഹനങ്ങൾ കടത്തിവിടുന്നത്. ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്.   
പ്രധാന വാർത്തകൾ
 Top