24 February Monday

എല്ലാ തുറകളിലും സഹകരണ മേഖലയ്‌ക്ക്‌ പ്രാധാന്യം: മന്ത്രി എം എം മണി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020
കട്ടപ്പന
രാജ്യത്ത് സഹകരണമേഖലയ്‌ക്ക്‌ പ്രാതിനിധ്യമില്ലാത്ത ഒരു രംഗവുമില്ലെന്നും ജീവിതത്തിന്റെ എല്ലാ തുറകളിലും സഹകരണമേഖല പ്രധാന പങ്കുവഹിക്കുന്നതായും മന്ത്രി എം എം മണി. കാഞ്ചിയാർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് പ്രസിഡന്റ് കെ സി ബിജു അധ്യക്ഷനായി. സ്ഥാപക പ്രസിഡന്റ് വി കെ നാരായണൻ നായർ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്റണിയും സ്ഥാപക പ്രസിഡന്റിന്റെ ഫോട്ടോ അനാച്ഛാദനം ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി എസ് രാജനും നിർവഹിച്ചു. 
മുൻ എംപി അഡ്വ. ജോയ്‌സ് ജോർജ് നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി ആർ ശശി നവീകരിച്ച വളം ഡിപ്പോ ഉദ്ഘാടനം ചെയ്തു. ജോയിന്റ് റജിസ്ട്രാർ ജനറൽ എസ് ഷേർളി ഡിപ്പോസിറ്റ് സ്വീകരിച്ചു. ജില്ലാ ബാങ്ക് ഡിജിഎം പ്രീത കെ മേനോൻ നവീകരിച്ച കൗണ്ടർ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ വി വി ജോസ്‌ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ബാങ്ക് മന്ദിരത്തിന്റെ നിർമാണം നിർവഹിച്ച എം ആർ ദാമോദരന് മന്ത്രി ഉപഹാരം നൽകി.
ബാങ്ക് സെക്രട്ടറി കെ ടി സ്കറിയ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കാംകോ ഡയറക്ടർ കെ എസ് മോഹനൻ, കട്ടപ്പന സഹകരണ ആശുപത്രി പ്രസിഡന്റ്‌ കെ ആർ സോദരൻ, സർക്കിൾ സഹകരണ യൂണിയനംഗം എൻ ശിവരാജൻ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കാഞ്ചിയാർ രാജൻ, ജലജ വിനോദ്, സാലി ജോളി, എ ആർ മോഹൻദാസ്, കുഞ്ഞുമുഹമ്മദ്, വിജയൻ നമ്പൂതിരി, മാത്യു ജോൺ മുണ്ടയ്ക്കൽ, ജോസ് ഞായർകുളം, ജേക്കബ് വടക്കൻ, മാത്യു ജോർജ്, ജോർജ് ജോസഫ് തെക്കൻ, എ എൽ ബാബു എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ടി ജി കലേഷ് സ്വാഗതം പറഞ്ഞു. 
 
 
പ്രധാന വാർത്തകൾ
 Top