17 February Sunday

തൊഴിലാളികളെ ഭീഷണിപ്പെടുത്തി കവർച്ച; പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019
മൂലമറ്റം 
പെരുമറ്റം ജങ്ഷനുസമീപം ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് കവർച്ച നടത്തിയ സംഭവത്തിലെ പ്രതികൾ പിടിയിലായി. അസം സ്വദേശികളായ മുജാഹിർ അലി, ഹമീദ് ഉൾഇസ്ലാം, സിദ്ദിഖ് ഉൾ ഇസ്ലാം എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽനിന്നുമാണ് ഇവരെ പിടികൂടിയത്. മോഷണം പോയ മൊബൈൽ ഫോൺ ഇവർ ഉപയോഗിച്ചിരുന്നു. ഫോണിന്റെ ലൊക്കേഷൻ നോക്കിയാണ് പ്രതികൾ പെരുമ്പാവൂരിൽ ഉണ്ടെന്ന് മനസ്സിലാക്കിയത്. ജനുവരി ഒന്നിന് പുലർച്ചെ  മൂന്നിനാണ‌് തൊഴിലാളികൾ വാടകയ‌്ക്ക‌് താമസിക്കുന്ന വീടിന്റെ വാതിൽ തകർത്ത് കവർച്ചാസംഘം അകത്തുകടന്നത്. കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ‌് കവർച്ചനടത്തിയത‌്. കവർച്ചയ‌്ക്ക‌് എത്തിയവർ പരസ‌്പരം മലയാളത്തിലും  തൊഴിലാളികളോട് ഹിന്ദിയിലുമാണ് സംസാരിച്ചിരുന്നത്. ഏഴ‌് ഫോണും 12,000 രൂപയുമാണ് സംഘം അപഹരിച്ചത്. മുട്ടം എസ്ഐ കെ ഡി സ്വരൂപ്യയുടെ നേതൃത്വത്തിലാണ‌് പെരുമ്പാവൂരിൽനിന്നും പ്രതികളെ പിടികൂടിയത്. പ്രതികളെ ഇടുക്കി കോടതിയിൽ ഹാജരാക്കി.
 
 
പ്രധാന വാർത്തകൾ
 Top