19 June Wednesday

മഴക്കാലത്ത് അതീവ ജാഗ്രത വേണം; കൺട്രോൾ റൂമുകൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

 ഇടുക്കി

ജില്ലയിൽ മൺസൂൺ ആരംഭിച്ച സാഹചര്യത്തിൽ ചെറിയ മഴ പോലും വലിയ ആഘാതങ്ങൾ സൃഷ്ടിക്കുമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ എച്ച് ദിനേശൻ നിർദേശിച്ചു. കാലവർഷക്കെടുതികൾ നേരിടുന്നതിനു മുന്നോടിയായി നടത്തിയ അവലോകനയോഗത്തിൽ ജില്ലയിലെ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമായും എല്ലാ വകുപ്പുകളിലും ഓരോ നോഡൽ ഓഫീസറെ നിയമിക്കുക, അപകട സാഹചര്യത്തിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റുക, ഒഴുക്ക് തടസ്സപ്പെടുത്തുന്ന നീർച്ചാലുകൾ, പുഴകൾ, തോടുകൾ തുടങ്ങിയ ജലസ്രോതസ്സുകളുടെ നീരൊഴുക്ക് സുഗമമാക്കുക എന്നീ നടപടികൾ ആരംഭിച്ചു. 
ജനങ്ങൾ രാത്രി കാലങ്ങളിലെ യാത്ര കഴിവതും ഒഴിവാക്കണം. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അപകട സൂചന ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക‌് നിർദേശം നൽകി. ക്യാമ്പുകൾ തുറക്കേണ്ടി വന്നാൽ സ്‌കൂൾ ഒഴികെയുള്ള സ്ഥാപനങ്ങൾ കണ്ടെത്തണം. ആവശ്യത്തിന്  ഭക്ഷ്യ വസ്തുക്കൾ ശേഖരിച്ചുവയ്ക്കുകയും വേണം. അണക്കെട്ട‌് തുറക്കേണ്ട സാഹചര്യമുണ്ടായാൽ 32 മണിക്കൂറിനുമുമ്പ‌് അറിയിപ്പ് നൽകണം. കൂടാതെ ഇക്കാര്യം സമയാസമയം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കലക്ടറെ അറിയിക്കണം.  
 
 
 
പ്രധാന വാർത്തകൾ
 Top