16 June Sunday
ജില്ലയിൽ ശുചീകരണ യജ്ഞം പൂർത്തിയായി

രോഗങ്ങളെ വിട; ഇനി നാടും നഗരവും ശുദ്ധം

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

വെള്ളത്തൂവൽ പഞ്ചായത്തിലെ ചെങ്കുളം സർക്കാർ എൽപി സ്‌കൂളിൽ നടന്ന ശുചീകരണം

  

 ഇടുക്കി
 രണ്ടുദിവസങ്ങളിലായി നടന്നു വന്ന മഴക്കാലപൂർവ്വ ശുചീകരണയജ്ഞം ജില്ലയിൽ മികച്ചരീതിയിൽ പൂർത്തിയായി. സംസ്ഥാന വ്യാപകമായി നടത്തുന്ന മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ‌്ച പഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.  ജനപങ്കാളിത്തതോടെ വീടും പരിസരവും ശുദ്ധമാക്കി. റോഡുകളും ഓടകളും അരുവികളും ശുദ്ധമാക്കി. മലിനജലം കെട്ടിക്കിടക്കുന്നത‌് ഒഴിവാക്കി. 
പ്രധാന ടൗണുകൾ,വിനോദസഞ്ചാരയിടങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ, സ്‌കൂൾ പരിസരം,ആദിവാസികുടികൾ,തോട്ടം മേഖല എന്നിവിടങ്ങളിലെല്ലാം സജീവമായി ശുചീകരണം നടന്നു.  
   ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി ശുചീകരണ പ്രവർത്തകർ വീടുകൾ തോറും  ലഘുലേഖകൾ വിതരണം ചെയ്തു. കുടുംബശ്രീ അംഗങ്ങൾ, ആശ പ്രവർത്തകർ, തൊഴിലുറുപ്പ് തൊഴിലാളികൾ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തത്.
 
ആദ്യദിനത്തിൽ ശേഖരിച്ച മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനാണ് രണ്ടാംദിനത്തിൽ പ്രഥമ പരിഗണന നൽകിയത്. വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അതത് പഞ്ചായത്തുകളിൽ മാലിന്യ സംസ്‌കരണത്തിനായി എത്തിച്ചു.  ഗ്രാമീണ റോഡുകളുടെ ഇരുവശങ്ങളിലെയും കാടുകൾ നീക്കം ചെയ്തു. 
 
   ചിന്നക്കനാലിൽ ചെറിയ കൈത്തോടുകളും ഓടകളും വൃത്തിയാക്കി. അങ്കണവാടികൾ, പിഎച്ച്സി കേന്ദ്രങ്ങൾ, സർക്കാർ ഓഫീസുകളുടെ പരിസരം എന്നിവടങ്ങളിലും ശുചീകരണം നടത്തി. വട്ടവടയിൽ ഓടകളും വീടുകളുടെ പരിസര പ്രദേശങ്ങളും കൃഷിയിടങ്ങളിലേക്കുള്ള ജലസ്രോത്രസുകളും വൃത്തിയാക്കി. 
 അടിമാലി ബ്ലോക്കിനു കീഴിലെ മാങ്കുളം പഞ്ചായത്തിൽ ചെറുകിട കച്ചവടസ്ഥാപനങ്ങൾ, പൊതുവിടങ്ങൾ, ഗ്രാമീണ വഴിയോരങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തി. വെള്ളത്തൂവൽ,കൊന്നത്തടി പഞ്ചായത്തുകളിൽ പ്രധാന ഗ്രാമീണ റോഡുകൾൻ സ്‌കൂളുകളുടെ പരിസരങ്ങൾ എന്നിവ ശുചീകരിച്ചു. പള്ളിവാസലിൽ വിനോദസഞ്ചാരികളെത്തുന്ന വിശ്രമകേന്ദ്രങ്ങൾ വഴിയോരങ്ങൾ ചെറുകൈത്തോടുകൾ എന്നിവിടങ്ങളിലും ശുചീകരണം നടന്നു. വിവിധയിടങ്ങളിൽ മാലിന്യതളളരുതെന്ന  സൂചന ബോർഡുകളും ആരോഗ്യ ജാഗ്രത പരസ്യ ബോർഡുകളും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. ജനപ്രതിനിധികൾ, ഹരിതകർമ്മ സേന ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരികൾ, എൻസിസി, എൻ എസ് എസ് , റെഡ് ക്രോസ് , സന്നദ്ധസംഘടനാ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ രണ്ടുദിവസങ്ങളിലായി നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി. 
 
പ്രധാന വാർത്തകൾ
 Top